Life Mission Scam Case: അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Life Mission Scam: കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 06:52 AM IST
  • അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും
  • ഇന്നലെ രാത്രി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
Life Mission Scam Case: അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ അറസ്റ്റിലായ യൂണിടാക്  മാനേജിംഗ് ഡയറക്‌ടർ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. 

Also Read: Life Mission Scam: ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്നും നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ എത്തിച്ച് നൽകിയത്. ഈ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് അടക്കമുള്ളവർക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Also Read: Navpancham Yog 2023: ചൊവ്വ-ശനി രാശിമാറ്റം സൃഷ്ടിക്കും നവപഞ്ചമ യോഗം, ഈ 3 രാശിക്കാർക്ക് വൻ ധനനേട്ടം! 

 

കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. ആദ്യം അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയാണ്. ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു ലഭിച്ചിരുന്നത്. ഇതിൽ സന്തോഷ് ഈപ്പൻ നാല് കോടിയിലധികം രൂപ കോഴ നൽകിയെന്നാണ് കണ്ടെത്തൽ.  ഇതിൽ ഉൾപ്പെട്ടതാണ് സ്വപ്ന സുരേഷിന്റെ ലോക്കറിൽനിന്ന് കിട്ടിയ ഒരു കോടി രൂപ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News