K V Thomas: തോമസ് മാഷെ സുഖിപ്പിച്ച് സിപിഎം; കാബിനറ്റ് റാങ്ക്, ദില്ലിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി

KV Thomas cabinet rank: തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ കെവി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലും കെവി തോമസ് പങ്കെടുത്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 01:44 PM IST
  • കെവി തോമസിനെ കാബിനറ്റ് റാങ്കോടെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ മുരളീധരൻ എംപി രം​ഗത്തെത്തി
  • കെവി തോമസിന് ശമ്പളവും കേരളാ ഹൗസിൽ ഒരു മുറിയും കിട്ടുമെന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം
  • ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവർക്ക് കോൺഗ്രസിൽ ഇടമില്ലെന്നും മുരളീധരൻ പറഞ്ഞു
K V Thomas: തോമസ് മാഷെ സുഖിപ്പിച്ച് സിപിഎം; കാബിനറ്റ് റാങ്ക്, ദില്ലിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെവി തോമസിനെ കാബിനറ്റ് റാങ്കോടെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കേന്ദ്രമന്ത്രിയായും എംപിയായും ഡൽഹിയിൽ ദീർഘകാലം പ്രവർത്തിച്ച് പരിചയമുള്ള നേതാവാണ് കെവി തോമസ്. ഇതുകൂടി കണക്കിലെടുത്താണ് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെവി തോമസിനെ നിയമിച്ചത്.

കെവി തോമസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലും കെവി തോമസ് പങ്കെടുത്തിരുന്നു.

ALSO READ: Pala Municipality Chairman: 'പ്രിയ ജോമോൻ, മോഹങ്ങളുണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല': ജോസ് കെ മാണിയ്ക്ക് ബിനു പുളിക്കകണ്ടത്തിന്റെ തുറന്ന കത്ത്

അതേസമയം, കെവി തോമസിനെ കാബിനറ്റ് റാങ്കോടെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ മുരളീധരൻ എംപി രം​ഗത്തെത്തി. കെവി തോമസിന് ശമ്പളവും കേരളാ ഹൗസിൽ ഒരു മുറിയും കിട്ടുമെന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം. ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവർക്ക് കോൺഗ്രസിൽ ഇടമില്ലെന്നും മുരളീധരൻ പറഞ്ഞു.

‘‘പോകുന്നവരെക്കുറിച്ച് ഞാൻ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പോകുന്നവരൊക്കെ പൊയ്ക്കോട്ടെ. അതുകൊണ്ട് അവർക്ക് മാനസികമായി സമാധാനം കിട്ടുമെങ്കിൽ നല്ലത്. പക്ഷേ, ഈ കിട്ടുന്ന പദവിയിലൊന്നും അത്ര വലിയ കാര്യമില്ല. കേരള ഹൗസിൽ ഒരു റൂം കിട്ടും. ശമ്പളവുമുണ്ടാകും. സുഖമായിട്ടിരിക്കാം’ മുരളീധരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News