കുഴമന്തി എന്ന യമൻ ഭക്ഷണത്തിന്റെ പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. നടനും സാമൂഹിക പ്രവർത്തകനുമായി വി.കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് കുഴിമന്തിയുടെ പേരിന് കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിക്കുന്നത്. താൻ ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയാൽ ആദ്യം ചെയ്യുക കുഴിമന്തി എന്ന ഭക്ഷണിത്തിന്റെ പേരിന് നിരോധനം ഏർപ്പെടുത്തുമെന്നാണ് വി.കെ ശ്രീരാമൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ ശ്രീരാമനെ പിന്തുണച്ചുകൊണ്ട് എഴുത്തുകാരി ശാരദകുട്ടിയും രംഗത്തെത്തി. കുഴിമന്തി എന്ന് കേൾക്കുമ്പോൾ തനിക്ക് പെരുച്ചാഴിയെയാണ് ഓർമ്മ വരുന്നതെന്ന് ശാരദകുട്ടി ശ്രീരാമന്റെ പോസ്റ്റിന് കമന്റായി രേഖപ്പെടുത്തുകയും ചെയ്തു.
"ഒരു ദിവസത്തേക്ക്
എന്നെ കേരളത്തിൻ്റെ
ഏകാധിപതിയായി
അവരോധിച്ചാൽ
ഞാൻ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദർശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തിൽ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.
പറയരുത്
കേൾക്കരുത്
കാണരുത്
കുഴി മന്തി" ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു.
ALSO READ : ക്ലിക്ക് ചെയ്യാൻ വേണ്ടി വൃത്തികെട്ട അറ്റൻഷൻ സീക്കിങ്ങ് ക്യാപ്‌ഷൻ ഇടുന്ന രീതി മറ്റേണ്ടതാണ് - അപർണ ബാലമുരളി
അതേസമയം നടന്റെ ചിന്തയോട് എതിർത്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയരിക്കുന്നത്. കുഴിമന്തിക്കൊപ്പം എന്ന് അറിയിച്ചുകൊണ്ട് മുരളി തുമ്മാരുകുടിയും ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവക്കുകയും ചെയ്തു. ശ്രീരാമനെ വിമർശിച്ചുകൊണ്ട് കവി കുഴൂർ വിൽസണും രംഗത്തെത്തി.
"വേറിട്ട കാഴ്ച്ചകള്‍ കണ്ട ഒരാളുടെ കുറിപ്പാണിതല്ലോ എന്നോര്ക്കുമ്പോള്‍ ഒരു ഞെട്ടല്‍ . കഷ്ടം തന്നെ മുതലാളീ . ഞങ്ങടെ നാട്ടില്‍ പോത്തിന്റെ അകത്തണ്ടി ഫ്രൈ ഒക്കെ കിട്ടുന്ന കടകളുണ്ട് . എല്ലാ ഹോട്ടലുകള്ക്കും ഞാറ്റുവേല എന്ന് പേരിടാന്‍ പറ്റുമോ മാഷേ .
തിന്നുന്നതില്‍ തൊട്ട് കളിച്ചാല്‍ വിവരമറിയുമെന്ന് തോന്നുന്നു" വിൽസൺ ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.