KP AnilKumar Resignation: കെപി അനില്‍ കുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്ന് കെ സുധാകരന്‍

കെപി അനില്‍കുമാറിന്റെ (KP Anilkumar) വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെ സുധാകരന്‍.

Written by - Zee Malayalam News Desk | Last Updated : Sep 14, 2021, 02:19 PM IST
  • അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് പുറത്താക്കിയെന്ന് സുധാകരന്‍റെ പ്രതികരണം.
  • ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് കാണിക്കാന്‍ ബാധ്യതപ്പെട്ട കെപി അനില്‍കുമാറിൽ നിന്നുണ്ടായ നിരുത്തരവാദപരമായ പ്രതികരണം ഗുരുതരമായ അച്ചടക്ക ലംഘനമാണ്.
  • കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് അനില്‍കുമാറിന് നിരാശാബോധം ബാധിച്ചിരുന്നുവെന്നും സുധാകരൻ.
 KP AnilKumar Resignation: കെപി അനില്‍ കുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപി അനില്‍കുമാറിന്റെ (KP Anilkumar) വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് (KPCC President) കെ സുധാകരന്‍ എംപി (K Sudhakaran). അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് (Congress) വിട്ടതിന് പിന്നാലെയാണ് പുറത്താക്കിയെന്ന് സുധാകരന്‍റെ പ്രതികരണം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ ഉന്നത പദവികള്‍ വഹിച്ച വ്യക്തിയാണ് അനില്‍കുമാര്‍. ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് കാണിക്കാന്‍ ബാധ്യതപ്പെട്ട കെപി അനില്‍കുമാറിനെപ്പോലുള്ള നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ നിരുത്തരവാദപരമായ പ്രതികരണം ഗുരുതരമായ അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നത്. അദ്ദേഹത്തെ പുറത്താക്കാനിരുന്നപ്പോഴാണ് രാജിവച്ചത്.

Also Read: Kp Anilkumar Resign| രക്തദാഹികൾക്ക് പിന്നിൽ നിന്നും കുത്താൻ നിന്ന് കൊടുക്കില്ല, കെ.പി അനിൽകുമാർ രാജിവെച്ചു

ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് അനില്‍കുമാറിന് നിരാശാബോധം ബാധിച്ചിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം ഒരു ആവശ്യം പാര്‍ട്ടി ഘടകങ്ങളില്‍ നിന്നോ, നേതാക്കളില്‍ നിന്നോ ഉയര്‍ന്ന് വന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാട് തന്നെയാണ് തന്റേതെന്നും  ഇക്കാര്യം എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Also Read: Kp Anilkumar to Cpm| കെ.പി അനിൽകുമാറിന് സി.പി.എമ്മിൽ ഉജ്ജ്വല സ്വീകരണം,ഷാളണിയിച്ച് സ്വീകരിച്ച് കൊടിയേരി ബാലകൃഷ്ണൻ

തനിക്ക് കോൺഗ്രസ്സിൽ ഗ്രൂപ്പുണ്ടായിരുന്നില്ല. അഞ്ച് വർഷം യൂത്ത് കോൺഗ്രസ്സിനെ (Youth Congress) നയിച്ചു. കാര്യമായ പരിഗണന തനിക്ക് ഒരിടത്തും തന്നിട്ടില്ല. 2016-ൽ തനിക്ക് താരാമായിരുന്ന കൊയിലാണ്ടി സീറ്റും നേതൃത്വം നിഷേധിച്ചു. കോഴിക്കോട്ടെ ഡി.സി.സി പ്രസിഡൻറ് (DCC President) സ്ഥാനത്തേക്കും പരിഗണിച്ചില്ല. 2021ലെ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന് കോൺഗ്രസ് (Congress) ആവശ്യപ്പെട്ടു എന്നാൽ പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു. പാർട്ടിക്ക് അകത്ത് പുതിയ നേതൃത്വം വന്നതോടെ ആളെ നോക്കി നീതി നടപ്പാക്കുന്ന രീതിയാണ് വന്നത്. നീതി നിഷേധിക്കുമെന്ന് ഉറപ്പുള്ളതിനാൽ താൻ രാജിവെക്കുന്നു (Resignation). 

Also Read: Saudi Vellakka : ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തിയുടെ ആദ്യ ചിത്രം രണ്ടാമതെത്തുന്നു, പേര് 'സൗദി വെള്ളക്ക'

ഇത്തരത്തിൽ നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനില്‍കുമാറിന്‍റെ രാജി പ്രഖ്യാപനം. കെ സുധാകരന് (K Sudhakaran) എതിരെ രൂക്ഷ വിമര്‍ശനവും അനില്‍കുമാര്‍ (Anilkumar) നടത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News