തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസ്സ് നേതാവ് കെ.പി അനിൽകുമാർ രാജിവെച്ചു. കെ.പി.സി.സി അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഡി.സി.സി പ്രസിഡൻറ് സ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കൊടുവിലാണ് രാജി. ഇത് രണ്ടാമത്തെ കോൺഗ്രസ് നേതാവാണ് കോൺഗ്രസ്സിൽ നിന്നും രാജിവെക്കുന്നത്. നേരത്തെ പാലക്കാട് എ.വി ഗോപിനാഥും വിഷയത്തിൽ രാജിവെച്ചിരുന്നു.
തനിക്ക് കോൺഗ്രസ്സിൽ ഗ്രൂപ്പുണ്ടായിരുന്നില്ല. അഞ്ച് വർഷം യൂത്ത് കോൺഗ്രസ്സിനെ നയിച്ചു. കാര്യമായ പരിഗണന തനിക്ക് ഒരിടത്തും തന്നിട്ടില്ല. 2016-ൽ തനിക്ക് താരാമായിരുന്ന കൊയിലാണ്ടി സീറ്റും നേതൃത്വം നിഷേധിച്ചു. കോഴിക്കോട്ടെ ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്കും പരിഗണിച്ചില്ല. 2021ലെ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു എന്നാൽ പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.
ALSO READ: Congress നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
പാർട്ടിക്ക് അകത്ത് പുതിയ നേതൃത്വം വന്നതോടെ ആളെ നോക്കി നീതി നടപ്പാക്കുന്ന രീതിയാണ് വന്നത്. നീതി നിഷേധിക്കുമെന്ന് ഉറപ്പുള്ളതിനാൽ താൻ രാജിവെക്കുന്നു. കെ.സുധാകരൻ അല്ലാതെ ആരുടെയും പേര് ചർച്ച ചെയ്യാൻ സമ്മതിച്ചില്ലല്ലോ. താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചെടുത്ത പോലെയാണ് അദ്ദേഹം കെ.പി.സി.സി പിടിച്ചെടുത്തത്. കോൺഗ്രസ്സ് നേതാക്കളെ പച്ചത്തെറിവിളിക്കുന്നയാളെ കെ.എസ് ബ്രിഗേഡ് എന്ന് പേരിൽ ആദരിക്കുന്നു. ഇതിന് പിന്നിൽ കെ.സുധാകരനാണ്
43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനമാണ് അവസാനിപ്പിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു. നാലാം ക്ലാസില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷം പദവിയില്ലാതെ ഇരുന്നത് അതിന്റെ തിക്തഫലമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചത് കൊയിലാണ്ടിയില്‍ സീറ്റ് തരാതിരിക്കാനുള്ള അടവായിരുന്നെന്നും അനിൽകുമാർ ആരോപിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...