Train Timing: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിലെ മാറ്റം ഇന്ന് മുതൽ... അറിയാം പുതിയ സമയക്രമം

പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 08:50 AM IST
  • എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കമുള്ളവയിലാണ് മാറ്റം വരുന്നത്.
  • 8 ട്രെയിനുകളുടെ സർവീസാണ് നീട്ടിയിരിക്കുന്നത്.
Train Timing: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിലെ മാറ്റം ഇന്ന് മുതൽ... അറിയാം പുതിയ സമയക്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുന്നു. ഇതോടെ 34 ട്രെയിനുകളുടെ വേ​ഗം കൂടും. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കമുള്ളവയിലാണ് മാറ്റം വരുന്നത്. 8 ട്രെയിനുകളുടെ സർവീസാണ് നീട്ടിയിരിക്കുന്നത്. അതേസമയം പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ട്രെയിനുകൾ പുറപ്പെടുന്ന പുതിയ സമയക്രമം...

എറണാകുളം - തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് - രാവിലെ 05.05ന് പുറപ്പെടും

കൊല്ലം- ചെന്നൈ എഗ്മൂർ - ഉച്ചയ്ക്ക് 02.50ന്

എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് - 10.25ന്

ഷൊർണ്ണൂർ- കണ്ണൂർ മെമു - വൈകിട്ട് 05.00ന്

ഷൊർണൂർ- എറണാകുളം മെമു - പുലർച്ചെ 4.30ന്

എറണാകുളം- ആലപ്പുഴ മെമു - 07.50ന് പുറപ്പെടും

എറണാകുളം- കായംകുളം മെമു - വൈകിട്ട് 06.05ന്

കൊല്ലം- എറണാകുളം മെമു - രാത്രി 09.05ന്

കൊല്ലം- കോട്ടയം മെമു - ഉച്ച കഴിഞ്ഞ് 2.40ന്

കായംകുളം- എറണാകുളം മെമു - ഉച്ചതിരിഞ്ഞ് 3.20ന്

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുന്നു; മലയോര-തീരദേശ മേഖലകളിൽ ജാഗ്രതാ നിർദേശം

ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റം

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി - രാത്രി 12.50ന് എത്തും

എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് - 10.00മണിക്ക് എത്തും

ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് - രാത്രി 12.30ന് എത്തും

മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് - രാവിലെ 10.25ന് എത്തും

ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ - 11.15ന് എത്തും

പൂണെ- കന്യാകുമാരി എക്സ്പ്രസ് - 11.50ന് എത്തും

മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് - 04.45ന് എത്തും

മംഗളൂരു- തിരുവനന്തപുരം ട്രെയിൻ - രാവിലെ 09ന് എത്തും

ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് - 9.55ന് എത്തും

ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി - 09.45ന് എത്തും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News