Thiruvananthapuram : എ പി ജെ അബ്ദുൾ കലാം സങ്കേതിക ശാസ്ത്ര സർവകലാശാല അഥവ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ (Kerala Technical University) എല്ലാ കോഴ്സിന്റെയും അവസാന സെമസ്റ്ററിലെ പരീക്ഷ ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു. ഓൺലൈനിലൂടെ സംഘടിപ്പിക്കാൻ യൂണിവേഴ്സിറ്റിയുടെ തീരുമാനമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിലവിലെ കോവിഡ് സാഹചര്യത്തിൽ എഴുത്ത് പരീക്ഷ നടത്താൻ സാധ്യമല്ലാത്തതിനാലാണ് കെടിയു (KTU) പരീക്ഷ ഓൺലൈനിലൂടെ നടത്താൻ തീരുമാനമെടുത്തിരിക്കുന്നത്.
The last semester examinations of Kerala Technical University will be conducted online. University examinations will start from June 15: Kerala CM Pinarayi Vijayan pic.twitter.com/yGScRXNbha
— ANI (@ANI) May 26, 2021
കെടിയു സിൻഡിക്കേറ്റിന്റെ അക്കാദമിക്ക്, പരീക്ഷാ ഉപസമിതികൾ മുന്നോട്ട് വെച്ച് നിർദേശം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ കഴിഞ്ഞ ദിവസം അംഗീകാരം നൽകുകയായിരുന്നു. ജൂൺ രണ്ടാം വാരം പരീക്ഷകൾ നടത്താനാണ് യൂണിവേഴ്സിറ്റി അറിയിച്ചിരുന്നത്. അത് ഇന്ന് മുഖ്യമന്ത്രി നടത്തിയ വാർത്ത സമ്മേളനത്തിൽ ജൂൺ 15 മതൽ നടത്തുമെന്ന് അറിയിച്ചു.
ALSO READ : KTU അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനിലൂടെ നടത്താൻ തീരുമാനം, പരീക്ഷകൾ ജൂണിൽ ആരംഭിക്കും
ജൂൺ 15 മുതൽ 30 വരെയാണ് പരീക്ഷകൾ സംഘടിപ്പിക്കുക. വിദ്യാർഥികൾക്ക് അവരവരുടെ വീടുകളിൽ ഇരുന്നു കൊണ്ട് തന്നെ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കും. പരീക്ഷ സംഘടിപ്പിക്കുന്നതുമായ ബന്ധപ്പെട്ട മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.
വിദ്യാർഥികളുടെ ഭാവി പരിഗണിച്ച ജൂലൈ മാസം അവസാനം തന്നെ അവരുടെ സർട്ടിഫിക്കേറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകിയിരുന്നു. നേരത്തെ ഏപ്രിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന സാഹചര്യത്തിൽ കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളും പരീക്ഷകൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
ALSO READ : KTU പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, നടപടി ഗവർണറുടെ ഇടപെടിനെ തുടർന്ന്
അവസാന വർഷ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന സാഹചര്യം ഉടലെടുത്തതിനാലാണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഒരു പരീക്ഷ സംവിധാനവുമായി മുന്നോട്ട് വന്നത്. മറ്റ് സർവകലശാലയിൽ ഇപ്പോഴും അവസാന വർഷക്കാരുടെ ഫലം പുറപ്പെടുക്കാൻ വൈകുന്നത് സീ ഹിന്ദുസ്ഥാൻ മലയാളം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോൾ എംജി സർവകലശാല പൂർണമായും അടച്ചിട്ട സാഹചര്യത്തിൽ പല കോഴ്സുകളുടെയും അവസാന വർഷ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ഇത് വിദ്യാർഥികളുടെ ഭാവി തുലാസിലാക്കി വെച്ചിരിക്കുകയാണ് യൂണിവേഴ്സിറ്റി. അതിൽ നിന്ന് വ്യത്യസ്തരാകുകയാണ് കെടിയു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...