Kerala Rain Alert: മഴയും വെളളക്കെട്ടും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala Weather Report: ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്‌ടർ അവധി പറഞ്ഞിരിക്കുന്നത്. കോട്ടയം താലൂക്കിൽ 15 ക്യാമ്പുകളും, വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിൽ ഓരോ ക്യാമ്പുമാണ് പ്രവർത്തിക്കുന്നത്.

Written by - Ajitha Kumari | Last Updated : Oct 3, 2023, 08:15 AM IST
  • കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി
  • വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി
  • ആലപ്പുഴയിലും രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
Kerala Rain Alert: മഴയും വെളളക്കെട്ടും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്ന് അവധി

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധിയായിരിക്കുമെന്നാണ് റിപ്പോർട്ട്. വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് നദികളിൽ ജലനിരപ്പ് അപകടകരം, ജാ​ഗ്രത വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ

ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്‌ടർ അവധി പറഞ്ഞിരിക്കുന്നത്. കോട്ടയം താലൂക്കിൽ 15 ക്യാമ്പുകളും, വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിൽ ഓരോ ക്യാമ്പുമാണ് പ്രവർത്തിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 67 കുടുംബങ്ങളിലെ 239 പേർ ക്യാമ്പുകളിൽ കഴിയുകയാണ്. ഈ മാസം അഞ്ചുവരെ ജില്ലയിൽ ഖനന നിരോധനവും മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിയന്ത്രണവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തി. കോട്ടയത്ത് ഇന്നലെ രാത്രിയിൽ കാര്യമായ മഴ ഉണ്ടായിരുന്നില്ല. രാവിലെയും മഴ മാറി നിൽക്കുന്നതായിട്ടാണ് റിപ്പോർട്ട്. ജില്ലയിൽ ഇന്ന് ഗ്രീൻ അലർട്ട് പറഞ്ഞിട്ടുണ്ട്.

Also Read: പുതുവർഷത്തിൽ മിന്നിത്തിളങ്ങുന്ന രാശികളെ അറിയാം

ആലപ്പുഴയിലും രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഈ നടപടി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ തുടരുകയാണ്. തലസ്ഥാനമടക്കുമുള്ള തെക്കൻ കേരളത്തിൽ ഇന്നലെ ശക്തമായ മഴയായിരുന്നു. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News