കോഴിക്കോട് : കേരള ടൂറിസം വകുപ്പ് നടത്തിയ ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് അഭിനന്ദനവുമായി ഫ്രാൻസിൽ നിന്നെത്തിയ ടൂറിസ്റ്റ് സംഘം. ഫെസ്റ്റ് മികച്ചതാണെന്ന് ഫ്രാൻസിൽ നിന്നെത്തിയ സംഘം അഭിപ്രായപ്പെട്ടുയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്.
ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ വിജയകരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് കേരള പോലീസാണെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു. സംഘാടന മികവിലും ജന പങ്കാളിത്തത്തിലും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു ബേപ്പൂർ വാട്ടർ ഫെസ്റ്റെന്ന് ഫ്രാൻസിൽ നിന്നെത്തിയ വിനോദസംഘം അഭിപ്രായപ്പെട്ടുയെന്ന് മന്ത്രി പറഞ്ഞു.
ALSO READ : വിദേശിയെ അവഹേളിച്ച സംഭവം: സസ്പെൻഷനിലായ ഗ്രേഡ് എസ്ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി
ബേപ്പൂർ ഉൾപ്പെടെയുള്ള കേരളത്തിലെ ടൂറിസം സാധ്യതകൾ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അഡ്വഞ്ചർ ടൂറിസം, വാട്ടർ സ്പോർട്സ് സാധ്യതകളുമായി ഉപയോഗപ്പെടുത്തുന്നതിന് എല്ലാ പിന്തുണയും നൽകുമെന്നും അവർ അറിയിച്ചിട്ടുണ്ടെന്ന മന്ത്രി അറിയിച്ചു.
ഫെസ്റ്റിവൽ വിജയമാക്കുന്നതിന് മാതൃകാപരമായ ഇടപെടൽ നടത്തിയ കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള പൊളയിറ്റ് പൊലീസിങ്ങിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും സംഘാടകരെയും ജനുവരി 9ന് രാവിലെ നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാമെന്നും ഫ്രാൻസിൽ നിന്നെത്തിയ ടുറിസ്റ്റ് സംഘം അറിയിച്ചിട്ടുണ്ട്.
ഡിസംബർ 31ന് സ്വീഡിഷ് സ്വദേശിയെ ബിൽ ഇല്ലാത്തതിന്റെ പേരിൽ മദ്യം വഴിയിൽ ഒഴുക്കി കളയേണ്ടി വന്ന പ്രശ്നത്തിൽ ടൂറിസം വകുപ്പിനും കേരള പോലീസിനും നിരവധി വിമർശനം നേരിടേണ്ടി വന്നിരുന്നു. അതിന് പിന്നാലെ മന്ത്രി പി എ മുഹമ്മദ് റിയാസ പോലീസ് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...