Kerala Budget 2022: സംസ്ഥാനത്ത് 4 സയൻസ് പാർക്കുകൾ; ഓരോന്നിനും 200 കോടി

Kerala Budget 2022: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് (Kerala Budget 2022) ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്.  ബജറ്റിൽ സം​സ്ഥാ​ന​ത്ത് പു​തി​യ നാ​ല് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ അനുവദിച്ചിട്ടുണ്ട്. 1000 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ലാ​ണ് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ വ​രു​ന്ന​ത്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 10:40 AM IST
  • ബജറ്റിൽ സം​സ്ഥാ​ന​ത്ത് പു​തി​യ നാ​ല് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ അനുവദിച്ചിട്ടുണ്ട്
  • 1000 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ലാ​ണ് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ വ​രു​ന്ന​ത്
Kerala Budget 2022: സംസ്ഥാനത്ത് 4 സയൻസ് പാർക്കുകൾ; ഓരോന്നിനും 200 കോടി

തി​രു​വ​ന​ന്ത​പു​രം: Kerala Budget 2022: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് (Kerala Budget 2022) ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്.  ബജറ്റിൽ സം​സ്ഥാ​ന​ത്ത് പു​തി​യ നാ​ല് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ അനുവദിച്ചിട്ടുണ്ട്. 1000 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ലാ​ണ് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ വ​രു​ന്ന​ത്.

സയൻസ് പാർക്കുകൾ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സ​മീ​പ​മാ​ണ് ആ​രം​ഭി​ക്കു​ക. ഡി​ജി​റ്റ​ൽ സ​ർ​വ​ക​ല​ശാ​ല​യ്ക്കു സ​മീ​പം ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കും സ്ഥാ​പി​ക്കും. ഓ​രോ സ​യ​ൻ​സ് പാ​ർ​ക്കും 200 കോ​ടി രൂ​പ മു​ത​ൽ‌ മു​ട​ക്കി​ലു​ള്ള​തും 10 ല​ക്ഷം ച.​അ​ടി വി​സ്തീ​ർ​ണ​മു​ള്ള​താ​യി​രി​ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 

Also Red: Kerala Budget 2022: വിലക്കയറ്റം തടയും, ഭക്ഷ്യസുരക്ഷ ഉറപ്പ്, ബജറ്റിൽ അനുവദിച്ചത് 2000 കോടി

പദ്ധതി മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കുമെന്നും പ​ദ്ധ​തി​ക്കാ​യി ഉ​പ​ക​ര​ണ സം​ഭ​ര​ണ ഫ​ണ്ട് രൂ​പീ​ക​രി​ക്കുമെന്നും. ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി സ്വ​കാ​ര്യാ വ്യാ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ളി​ൽ​ നി​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​നി​ന്നും ഫ​ണ്ട് സ്വീ​ക​രി​ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മൊ​ത്ത​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണത്തിനായി ​കേ​ര​ള സ​യ​ൻ​സ് പാ​ർ​ക്ക് ക​മ്പ​നി ലി​മി​റ്റ​ഡ് എ​ന്ന​ പേ​രി​ൽ സി​യാ​ൽ‌ മാ​തൃ​ക​യി​ൽ ക​മ്പ​നി രൂ​പീ​ക​രി​ക്കും. കൂടാതെ ആ​ഗോ​ള ശാ​സ്ത്രോ​ത്സ​വ​ത്തി​ന് നാ​ല് കോ​ടി രൂ​പ മാ​റ്റി​വ​യ്ക്കു​മെ​ന്നും ധ​ന​മ​ന്ത്രി ബജറ്റിൽ പറഞ്ഞു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News