കോഴിക്കോട്: കുന്നമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപത്തിന് യുനെസ്കോയുടെ പുരസ്കാരം. വിരിഞ്ഞുനിൽക്കുന്ന താമരയുടെ രൂപത്തിലുള്ള വാസ്തുവിദ്യാ വിസ്മയത്തിനാണ് യുനെസ്കോയുടെ 'വിശിഷ്ട പുരസ്കാരം' ലഭിച്ചത്. ചൈനയുടെ ഫാനലിങ് ഗോൾഫ് കോഴ്സ് (ഹോങ്കോംഗ്), ഡോങ്ഗാൻ ഗാർഡൻ റെസിഡൻസ് എന്നിവയ്ക്കും യുനെസ്കോയുടെ പുരസ്കാരം ലഭിച്ചു.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പൈതൃക പദ്ധതികൾ, അമൃത്സറിലെ രാംബാഗ് ഗേറ്റ് ആൻഡ് റാംപാർട്ട്സ്, ഗുർദാസ്പൂരിലെ പിപാൽ ഹവേലി, ഗുരുഗ്രാമിലെ ചർച്ച് ഓഫ് എപ്പിഫാനി എന്നിവ സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ ഏഷ്യ-പസഫിക് അവാർഡുകളിൽ ഇടം നേടി.
അമൃത്സറിലെ രാംബാഗ് ഗേറ്റിന് അവാർഡ് ഓഫ് എക്സലൻസ് ലഭിച്ചപ്പോൾ, ഹരിയാനയിലെ ഗുരുഗ്രാമിലെ ചർച്ച് ഓഫ് എപ്പിഫാനിക്ക് മെറിറ്റ് അവാർഡാണ് ലഭിച്ചത്. സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോയുടെ ഈ വർഷത്തെ ഏഷ്യ-പസഫിക് അവാർഡുകളിൽ ചൈന, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 12 പ്രോജക്ടുകൾ അവാർഡ് ജൂറി അംഗീകരിച്ചു.
ALSO READ: പോംപൈയെ തള്ളി; അങ്കോർ വാട്ട് ഇനി ലോകത്തിലെ എട്ടാമത്തെ അത്ഭുതം
ചൈനയിലെ ബെയ്ജിംഗിലെ പെക്കിംഗ് യൂണിവേഴ്സിറ്റിയിലെ യാൻ നാൻ യുവാൻ എന്ന പ്രോജക്ടിന് 'അവാർഡ് ഓഫ് മെറിറ്റ്' ലഭിച്ചു. ചൈനയിലെ സുഷൗവിലെ പാൻ ഫാമിലി റെസിഡൻസ്, ഇന്ത്യയിലെ ഹരിയാനയിലെ എപ്പിഫാനി ചർച്ച്, ഇന്ത്യയിലെ മുംബൈയിലെ ഡേവിഡ് സാസൂൺ ലൈബ്രറി ആൻഡ് റീഡിംഗ് റൂം, ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസ് എന്നിവയും പുരസ്കാരങ്ങൾ നേടി.
ചൈനയിലെ ലുവോയാംഗിലുള്ള സിയ ക്യാപിറ്റലിന്റെ എർലിറ്റൂ സൈറ്റ് മ്യൂസിയത്തിനാണ് 'പൈതൃക സന്ദർഭങ്ങളിലെ പുതിയ രൂപകല്പനയ്ക്കുള്ള അവാർഡ്' ലഭിച്ചതെന്ന് യുനെസ്കോ അറിയിച്ചു. ഈ വർഷം, ഏഷ്യ-പസഫിക് മേഖലയിലെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള 48 പ്രോജക്ട് എൻട്രികൾ ജൂറി അവലോകനം ചെയ്തു.
കേരളത്തിലെ കുന്നമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപം, പഞ്ചാബിലെ പിപാൽ ഹവേലി, നേപ്പാളിലെ കാഠ്മണ്ഡുവിലെ സികാമി ചെൻ എന്നിവയ്ക്ക് 'സുസ്ഥിര വികസനത്തിനുള്ള പ്രത്യേക അംഗീകാരം' ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.