ADM Naveen Babu Death: പാർട്ടി നടപടി അം​ഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും; പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

PP Divya Facebook Post: തന്റേതെന്ന പേരിൽ ഇപ്പോൾ പുറത്ത് വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Nov 9, 2024, 03:49 PM IST
  • ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്റേതല്ല
  • മാധ്യമങ്ങളോട് പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്
  • മറ്റ് വ്യാഖ്യാനങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും ദിവ്യ വ്യക്തമാക്കി
ADM Naveen Babu Death: പാർട്ടി നടപടി അം​ഗീകരിക്കുന്നു, പറയാനുള്ളത് പാർട്ടി വേദിയിൽ പറയും; പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

കണ്ണൂർ: പാർട്ടി സ്വീകരിച്ച നടപടി അം​ഗീകരിക്കുന്നുവെന്നും പറയാനുള്ളത് പാർട്ടി വേദികളിൽ പറയുമെന്നും പിപി ദിവ്യ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിപി ദിവ്യ ഇക്കാര്യം വ്യക്തമാക്കിയത്. തന്റേതെന്ന പേരിൽ ഇപ്പോൾ പുറത്ത് വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്റേതല്ല. മാധ്യമങ്ങളോട് പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്. മറ്റ് വ്യാഖ്യാനങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും ദിവ്യ വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി അം​ഗം എന്ന നിലയിൽ പറയാനുള്ളത് പാർട്ടി വേദിയിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ച് വരുന്ന രീതി. അത് തുടരുമെന്നും തന്റെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ജയിലിൽ ആയിരിക്കെ പാർട്ടിയെടുത്ത നടപടി ഏകപക്ഷീയമാണെന്നും തന്റെ ഭാ​ഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ദിവ്യ ഇന്നലെ നേതാക്കളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രചരണങ്ങളെ തള്ളിക്കൊണ്ട് ദിവ്യ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News