ആലപ്പുഴ: ആലപ്പുഴ കളർകോട് അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ വാഹനം താൻ വാടകയ്ക്ക് നൽകിയതല്ലെന്ന് ആവർത്തിച്ച് ഉടമ ഷമീൽ ഖാൻ. വിദ്യാർഥികളിൽ ഒരാൾ 1000 രൂപ ഗൂഗിൾ പേ ചെയ്ത് നൽകിയത് തന്റെ കയ്യിൽ നിന്ന് കടം വാങ്ങിയതാണെന്നും ഷമീൽ ഖാൻ പറഞ്ഞു.
ആർടിഒ വന്ന് ആർസി ബുക്ക്, അക്കൗണ്ട് ബുക്ക്, തന്റെ ഗൂഗിൾ പേ വിവരങ്ങൾ എന്നിവ ചോദിച്ചു. താൻ അത് നൽകുകയും ചെയ്തിരുന്നു. പിന്നീടാണ് അക്കൗണ്ടിൽ പണം എത്തിയെന്ന തരത്തിൽ വാർത്ത കണ്ടത്. താൻ വളരെ മാനസിക പ്രയാസത്തിലാണെന്നും ഷാമിൽ ഖാൻ പറഞ്ഞു. കാർ വാടകയ്ക്ക് നൽകിയിട്ടുണ്ടോയെന്ന് ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വാഹനം ഞാൻ റെന്റിന് കൊടുത്തിട്ടില്ല. വർഷങ്ങൾക്ക് മുൻപ് വാഹനം വാടകയ്ക്ക് നൽകുമായിരുന്നു. നിരന്തരം പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് അത് നിർത്തിവച്ചതാണ്. ഗൂഗിൾ പേ ചെയ്ത പണം തന്റെ കയ്യിൽ നിന്ന് കടം വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിൾ പേ ചെയ്യാം, ആയിരം രൂപ നൽകാമോയെന്ന് ചോദിച്ച് മുഹമ്മദ് ജബ്ബാറാണ് പണം വാങ്ങിയതെന്നും ഷാമിൽ ഖാൻ പറഞ്ഞു.
മുഹമ്മദ് ജബ്ബാറിന്റെ ചേട്ടനുമായി ഒന്നരമാസത്തെ പരിചയം ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്ക് വാഹനം നൽകിയതെന്നും മുൻപ് ഷാമിൽ ഖാൻ വ്യക്തമാക്കിയിരുന്നു. അതേസമയം, കാർ ഓടിച്ച വിദ്യാർഥിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.