Sabarimala: ശബരിമല സ്പോട്ട് ബുക്കിം​ഗ്; ഒക്ടോബർ 26 ന് ഹൈന്ദവ സംഘടനകൾ പന്തളത്ത് യോ​ഗം ചേരും

Sabarimala Spot Booking: ശബരിമല തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നുവെന്നാണ് ഹൈന്ദവ സംഘടനകളുടെ ആരോപണം.

Written by - Zee Malayalam News Desk | Last Updated : Oct 12, 2024, 09:44 PM IST
  • ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം പന്തളത്ത് ചേരും
  • സ്പോട്ട് ബുക്കിങ് ഇല്ലെന്ന തീരുമാനത്തിനെതിരെ സമരപരിപാടികൾ, ബോധവത്കരണം എന്നിവ നടത്താനും തീരുമാനം
Sabarimala: ശബരിമല സ്പോട്ട് ബുക്കിം​ഗ്; ഒക്ടോബർ 26 ന് ഹൈന്ദവ സംഘടനകൾ പന്തളത്ത് യോ​ഗം ചേരും

ശബരിമല സ്പോട്ട് ബുക്കിങ് തീരുമാനത്തിൽ ഒക്ടോബർ 26ന് സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ. ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം പന്തളത്ത് ചേരും. ശബരിമല തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നുവെന്നാണ് ഹൈന്ദവ സംഘടനകളുടെ ആരോപണം.

സ്പോട്ട് ബുക്കിങ് ഇല്ലെന്ന തീരുമാനത്തിനെതിരെ സമരപരിപാടികൾ, ബോധവത്കരണം എന്നിവ നടത്താനും തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പ സേവാസംഘം, അയ്യപ്പസേവാ സമാജം തുടങ്ങിയ ഹൈന്ദവ സംഘടനകളുടെ നേതാക്കളാണ് ചർച്ച ചെയ്ത് സംയുക്ത യോ​ഗം വിളിക്കാൻ തീരുമാനിച്ചത്.

ALSO READ: തിന്മയ്ക്ക് മേൽ നന്മയുടെ വിജയം; നവരാത്രിയോട് അനുബന്ധിച്ച് ബൊമ്മക്കൊലു ഒരുക്കി ഭക്തർ

ആർഎസ്എസ് ഉൾപ്പെടെയുള്ള എല്ലാ സംഘടനകളെയും ​പന്തളത്ത് ചേരുന്ന യോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

സ്പോട്ട് ബുക്കിങ്ങ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് ശബരിമലയെ വീണ്ടും സംഘർഷഭരിതമാക്കാനുള്ള ഇടത് സർക്കാരിൻ്റെ ആസൂത്രിത നീക്കമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർവി ബാബു പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്നും ആർവി ബാബു പറഞ്ഞു.

ALSO READ: സിംഹം, പാമ്പ് തുടങ്ങിയ ജീവികളെ സ്വപ്നം കാണുന്നോ? ഗുണമോ ദോഷമോ? വിശദമായി അറിയാം

അതേസമയം, ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ദൈവത്തിന്റെ പേരിൽ സംഘർഷം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിന് സർക്കാർ വഴിയൊരുക്കരുതെന്നാണ് സിപിഐ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. 

Trending News