പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല (Sabarimala) നട 14-ന് തുറക്കും. പഴയ നിർദ്ദേശങ്ങൾ പോലെ തന്നെ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഭക്തർക്ക് പ്രവേശനം ഉണ്ടാവുക. 15 മുതലാണ് ഭക്തർക്ക് പ്രവേശനം. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് പാസ്സ് ലഭിച്ചവരെ മാത്രമെ ഇക്കുറിയും ഭക്തർക്ക് പ്രവേശന മുണ്ടാവുകയുള്ളു. ഭക്തര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇത്തവണ നിര്‍ബന്ധമാണ്. അതേസമയം ഭക്തരുടെ എണ്ണത്തിൽ വർധന വരുത്തിയിട്ടുണ്ട്.
പ്രതിദിനം പതിനായിരം പേര്‍ക്കാണ് നിലവിൽ പ്രവേശിക്കാന്‍ അനുമതിയുള്ളത്. പ്രവേശനത്തിനായി 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ (RTPCR) സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഉത്രം മഹോത്സവവും മാസപൂജകളെ തുടര്‍ന്ന് നടക്കും.19ന് രാവിലെ 7.15നും 8-നും മധ്യേ കൊടിയേറും. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. ഉത്സവബലിയും ശീവേലി എഴുന്നള്ളത്തും സേവയും ഉത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.
27ന് രാത്രി പളളിവേട്ട. 28-ന് രാവിലെ ആറാട്ട് എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് ശേഷം പമ്പയില്‍ ആറാട്ട്. 28ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. വിഷുവിനായി ക്ഷേത്രനട (Temple) ഏപ്രില്‍ 10-ന് വൈകിട്ട് അഞ്ചിന് തുറക്കും.14നാണ് വിഷുക്കണി ദര്‍ശനം. പൂജകള്‍ പൂര്‍ത്തിയാക്കി 18-ന് നട അടയ്ക്കും. 5000 പേരെയാണ് ആദ്യം പ്രവേശനത്തിന് അനുവദിക്കാനായിരുന്നു തീരുമാനമായിരുന്നെങ്കിലും പിന്നീട് ബോർഡിനുണ്ടായ നഷ്ടം പരിഗണിച്ചാണ് നടപടി.
ALSO READ: Dollar Smuggling Case: സ്പീക്കർ ഇന്ന് ഹാജരാകില്ല, ഔദ്യോഗിക തിരക്കുകളെന്ന് റിപ്പോർട്ട്
കോവിഡെത്തിയതോടെ വലിയ നഷ്ടമാണ് ശബരിമലക്കുണ്ടായത് കുറഞ്ഞത് 100 കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് പകുതി പോലുമില്ലാത്ത അവസ്ഥയാണ് നിലവിലേത്. ഇതോടെ ശമ്പളം കൊടുക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥയാണ് ബോർഡിന്. ഇതിനിടയിൽ ശബരിമലയിൽ നിരവധി പേർക്ക് കോവിഡ് ബാധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.