മലമ്പുഴ നെഹ്റു യുവ കേന്ദ്രയിൽ വിവിധ തസ്തികയിൽ ഒഴിവ്; അപേക്ഷ ക്ഷെണിച്ചു

Job Alert : അധ്യാപകർ, വാർഡൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 17നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 07:31 PM IST
  • അധ്യാപകർ, വാർഡൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • ജൂലൈ 17നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി
മലമ്പുഴ നെഹ്റു യുവ കേന്ദ്രയിൽ വിവിധ തസ്തികയിൽ ഒഴിവ്; അപേക്ഷ ക്ഷെണിച്ചു

നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ മലമ്പുഴയിൽ പ്രവർത്തിക്കുന്ന ഗിരിവികാസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപകർ, വാർഡൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 17നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

അധ്യാപക ഒഴിവ്

കെമിസ്ട്രി, ബിയോളജി, കണക്ക്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, പൊളിറ്റിക്സ്, കോമേഴ്സ്  എന്നീ വിഷയങ്ങൾക്കാണ് അധ്യാപക ഒഴിവുള്ളത്. ബിരുദാനന്ത ബിരുദവും ബി എഡുമാണ് യോഗ്യത. അധ്യാപനത്തിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

ALSO READ : പലിശ മാത്രം വർഷം 6500 വാങ്ങാം, സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി ഈ ബാങ്ക്

വാർഡൻ

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വാർഡൻ തസ്തികയിലേക്കുള്ള അപേക്ഷയും ക്ഷെണിച്ചു. ബിരുദമാണ് യോഗ്യത. യുവ കേന്ദ്രയിൽ താമസിക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. പട്ടികവർഗക്കാർക്കും മുൻഗണ ലഭിക്കുന്നതാണ്. പ്രായപരിധി : 50 വയസ്. 

താത്പര്യമുള്ളവർ ബയോഡാറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 17 ന് മുൻപ് nykpalakkad2020@gmail.com എന്ന ഇ മെയിലേക്ക് അപേക്ഷ അയക്കണമെന്ന് പ്രൊജക്റ്റ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 6282296002 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News