Kodakara Hawala Case: കൊടകര കുഴൽപ്പണ കേസിൽ വീണ്ടും അന്വേഷണം; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി

Kodakara Hawala Case Investigation: കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച് കോടതിയെ സമീപിക്കാൻ ഡിജിപിക്ക് നിർദേശം.

Written by - Zee Malayalam News Desk | Last Updated : Nov 1, 2024, 06:05 PM IST
  • ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ വെളിപ്പെടുത്തലാണ് കൊടകര കുഴൽപ്പണക്കേസ് വീണ്ടും ചർച്ചയാകാൻ ഇടയാക്കിയത്
Kodakara Hawala Case: കൊടകര കുഴൽപ്പണ കേസിൽ വീണ്ടും അന്വേഷണം; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം. മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച് കോടതിയെ സമീപിക്കാൻ ഡിജിപിക്ക് നിർദേശം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ വെളിപ്പെടുത്തലാണ് കൊടകര കുഴൽപ്പണക്കേസ് വീണ്ടും ചർച്ചയാകാൻ ഇടയാക്കിയത്.

അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് സുരേന്ദ്രൻ പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല. ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കും.

എം.വി. ഗോവിന്ദന്റെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ബിജെപിക്ക് കൊടകര വിഷയം സംബന്ധിച്ച് യാതൊരു അറിവുമില്ലെന്ന് 2021 മുതല്‍ പറയുന്നതാണ്. തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യമില്ലാതെ  എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അത് ശ്രദ്ധിക്കാന്‍ സമയമില്ല. ഇതുവരെയും ഒരു അന്വേഷണത്തെയും തടസപ്പെടുത്തിയിട്ടില്ല. നെഞ്ചുവേദന അഭിനയിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒരു വ്യക്തിയുടെ പേരില്‍ അദ്ദേഹം കൊണ്ടുപോയ പണം കവര്‍ച്ച നടത്തി. പോലീസ് അന്വേഷിച്ചു. താന്‍ കൊണ്ടുപോയ പണമാണെന്ന് അദ്ദേഹം കോടതിയില്‍ സമ്മതിക്കുകയും, പണം തിരുച്ചുവേണമെന്നാവശ്യപ്പെട്ട് സ്രോതസ് വ്യക്തമാക്കുകയും ചെയ്തതാണ്.

ബാക്കിയുള്ളതൊക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കഥകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുനയൊടിഞ്ഞ് തേഞ്ഞൊട്ടിയ ആയുധമാണ് കൊടകര വിഷയം. വ്യാജ ഐഡി കാര്‍ഡ്, വ്യാജ ആരോപണങ്ങള്‍ എന്നുള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥി വ്യാജനാണ്. തോല്‍ക്കാന്‍ പോകുമ്പോഴുള്ള പരിഭ്രാന്തിയാണ് അവര്‍ക്ക്.  ബെംഗളൂരുവിലുള്ള ഏജന്‍സിയാണ് വ്യാജ ഐഡി കാര്‍ഡിനുള്ള സഹായം ചെയ്തത്. 
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ഒത്തു തീര്‍പ്പാക്കിയത് മുഹമ്മദ് റിയാസും ഷാഫി പറമ്പിലും തലശ്ശേരിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ്. ഒരു മാഫിയ സംഘം കോണ്‍ഗ്രസിനെ ഹൈജാക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ വകവെക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News