Kodakara hawala case: കുഴൽപ്പണ കവർച്ചാക്കേസിൽ ബിജെപി നേതാക്കൾ പ്രതികളല്ലെന്ന് കുറ്റപത്രം

പണത്തിന്റെ ഉറവിടം അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടും

Written by - Zee Malayalam News Desk | Last Updated : Jul 16, 2021, 09:31 AM IST
  • പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബിജെപിയുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു
  • എന്നാൽ ഇക്കാര്യം അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മാത്രമാണ് സാധിക്കുക
  • അതിനാൽ ഇഡി അന്വേഷിക്കണമെന്ന റിപ്പോർട്ട് കൂടി കുറ്റപത്രത്തോടൊപ്പം സമർപ്പിക്കും.
  • ഇതുവരെ കണ്ടെത്തിയത് ഒന്നരകോടി രൂപയാണ്
Kodakara hawala case: കുഴൽപ്പണ കവർച്ചാക്കേസിൽ ബിജെപി നേതാക്കൾ പ്രതികളല്ലെന്ന് കുറ്റപത്രം

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾ പ്രതികളെല്ലെന്ന് കുറ്റപത്രം. കവർച്ച കേസിൽ മാത്രമാണ് കുറ്റപത്രം ഊന്നൽ നൽകിയിരിക്കുന്നത്. പണത്തിന്റെ ഉറവിടം അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടും.

പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബിജെപിയുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മാത്രമാണ് സാധിക്കുക. അതിനാൽ ഇഡി അന്വേഷിക്കണമെന്ന റിപ്പോർട്ട് കൂടി കുറ്റപത്രത്തോടൊപ്പം സമർപ്പിക്കും.

ഇതുവരെ കണ്ടെത്തിയത് ഒന്നരകോടി രൂപയാണ്. ബാക്കി രണ്ട് കോടി രൂപ പ്രതികൾ ധൂർത്തടിച്ചെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അതിനാൽ ഈ പണം കണ്ടെത്തുക ദുഷ്കരമാണ്. 24നാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുക.

Updating...

Trending News