Kattapana human sacrifice News: ഗന്ധർവ്വന് വേണ്ടി നരബലി; നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി, രണ്ട് പേർ അറസ്റ്റിൽ

Kattappana Crime Story: വിഷ്ണുവിന്റെ സുഹൃത്തായ നിതീഷിന് വിഷ്ണുവിന്റെ സഹോദരിയിൽ ഉണ്ടായ കുഞ്ഞിനെയാണ് കൊന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 8, 2024, 06:08 PM IST
  • കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(27) പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിപ്പേരുള്ള നിതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയതു. ‌
  • സംഭവത്തിൽ കേസിലെ പ്രതിയാ‌യ വിഷ്ണു വിജയന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരാണ് കൊല്ലപ്പെട്ടത്.
Kattapana human sacrifice News: ഗന്ധർവ്വന് വേണ്ടി നരബലി; നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി, രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി: കട്ടപ്പനയിൽ നരബലി. നവജാത ശിശുവിനെയടക്കം രണ്ടു പോരെ കൊന്ന് കുഴിച്ചുമൂടി. മോഷണ്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന തരത്തിലുള്ള നരബലിയുടെ കഥ പുറത്തെത്തിയത്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(27) പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിപ്പേരുള്ള നിതീഷ് എന്നിവരെ  പോലീസ് അറസ്റ്റ് ചെയതു.  ‌സംഭവത്തിൽ കേസിലെ പ്രതിയാ‌യ വിഷ്ണു വിജയന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരാണ് കൊല്ലപ്പെട്ടത്.

വിഷ്ണുവിന്റെ സുഹൃത്തായ നിതീഷിന് വിഷ്ണുവിന്റെ സഹോദരിയിൽ ഉണ്ടായ കുഞ്ഞിനെയാണ് കൊന്നത്. കട്ടപ്പന സാ​ഗര ജങ്ഷനിലുള്ള വീട്ടിൽ വെച്ചാണ് ആഭിചാരപ്രക്രിയകളും ദുർമന്ത്രവാദവും നടന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വീട്ടിൽ നിന്നും ലഭിച്ചു. ​ഗന്ധർവ്വന് കൊടുക്കാൻ എന്ന പേരിലാണ് അമ്മയുടെ കയ്യിൽ നിന്നും കുട്ടിയെ കൊണ്ടുപോയത്. ആ വീട്ടിന്റെ തറയിൽ തന്നെ കുഴിയെടുത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്. മന്ത്രവാദത്തിന് നേതൃത്വം നൽകിയത് നിതീഷ് തന്നെയാണ്.

ALSO READ: കേരളം ഇനിയും വിയർക്കും; ഞായറാഴ്ച വരെ കൊടും ചൂട് തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ന​ഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണം നടത്തിയ പേരിൽ വിഷ്ണുവിനേയും നിതീഷിനേയും കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.പുലർച്ചേ ഒരു യാത്ര പോയതിന് ശേഷം വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ കടയുടമയുടെ മകനാണ് ഇവർ മോഷണം നടത്തുന്നത് കാണുന്നത്. രണ്ട് പേരേയും പിടികൂടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ നരബലിയുടെ കഥ പുറത്തെത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News