THiruvananthapuram : തിരുവനന്തപുരത്ത് ഇന്നും കനത്ത മഴ (Heavy Rain) തുടരുകയാണ്. റെയിൽവേ ട്രാക്കിൽ (Railway TRack) മൂന്നിടത്ത് മണ്ണിടിഞ്ഞു (Landslide) . പാറശ്ശാലയിലും (Parashala) എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി നാഗർകോവിൽ റൂട്ടിൽ പാളത്തിൽ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നാഗർ കോവിൽ റൂട്ടിൽ പൂർണ്ണമായും ട്രെയിൻ ഗതാഗതം (Train Service) പൂർണ്ണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ റദ്ദാക്കി.
നഗർ കോവിൽ കോട്ടയം പാസഞ്ചർ ട്രെയിനും നാളെ പുറപെടേണ്ട ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസുമാണ് റദ്ദാക്കിയത്. രണ്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. അനന്തപുരി, ഐലൻഡ് എക്സ്പ്രസ്സ് എന്നിവയാണ് ഭാഗികമായി റദ്ദാക്കിയത്. തിരുച്ചിറപ്പള്ളി ഇന്റർസിറ്റി നാഗർ കോവിലിൽ നിന്നായിരിക്കും പുറപെടുക
ALSO READ: Heavy rain | ശക്തമായ മഴ; തിരുവനന്തപുരത്ത് മണ്ണിടിച്ചിൽ, വൻ കൃഷി നാശം
തിരുവനന്തപുരം നഗരസഭ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നഗരസഭയിൽ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നഗരസഭാ ഹെൽത്ത്, എൻജിനിയറിംഗ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിന്റെ സേവനം ആവശ്യമുള്ളവർ ബന്ധപ്പെടേണ്ടതാണ്.
ALSO READ: Heavy Rain Alert : സംസ്ഥാനത്ത് നവംബര്‍ 17 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത
കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിൻകര ആനാവൂരിൽ മണ്ണിടിച്ചിൽ രേഖപ്പെടുത്തിയിരുന്നു. ശാസ്താംപാറയ്ക്ക് അടിവാരത്താണ് മണ്ണിടിച്ചിലുണ്ടായത് (Mudslide). ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ കൃഷിനാശമുണ്ടായി (crop destruction). പ്രദേശത്ത് നിന്ന് അൻപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആനാവൂർ ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. പ്രദേശത്ത് പോലീസിന്റെയും ഫയർഫോഴ്സിന്റെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.
ALSO READ: Rain alert in Kerala | ന്യൂനമർദ്ദം ദുർബലമായി; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്
കനത്ത മഴയിൽ അമ്പൂരി ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. നെയ്യാറിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ മാറിത്താമസിക്കണമെന്നും അധികൃതർ നിർദേശിച്ചു.
നവംബര്‍ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം വടക്കന്‍ തമിഴ്നാട് തീരത്തു കൂടി കരയില്‍ പ്രവേശിച്ചിരുന്നു. നിലവില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി വടക്കന്‍ തമിഴ്നാടിനും സമീപപ്രദേശത്തുമായാണ് സ്ഥിതി ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...