സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് Health Minister Veena George

ഇതുവരെ പരിശോധിച്ച 88 സാമ്പിളുകൾ നെഗറ്റിവാണെന്നതാണ് ആശ്വാസകരമായ വാർത്ത

Written by - Zee Malayalam News Desk | Last Updated : Sep 11, 2021, 02:48 PM IST
  • പൂനെ വൈറോളജി ലാബിൽ അയച്ച മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്
  • 94 പേർ രോഗലക്ഷണം കാണിച്ചെന്നും ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു
  • സ്ഥിതി നിയന്ത്രണ വിധേയമെങ്കിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരുത്തനായിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി
  • പ്രതിരോധ പ്രവർത്തനങ്ങളിൽ അയവ് വരുത്തില്ലെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് Health Minister Veena George

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് (Nipah Virus) ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണെന്നതും നിരീക്ഷണത്തിൽ ഉള്ളവർക്കാർക്കും രോഗബാധയില്ലെന്നതും ആശ്വാസകരമാണെന്നും മന്ത്രി (Minister) മാധ്യമങ്ങളോട് പറഞ്ഞു.

ഇതുവരെ പരിശോധിച്ച 88 സാമ്പിളുകൾ നെഗറ്റിവാണെന്നതാണ് ആശ്വാസകരമായ വാർത്ത. പൂനെ വൈറോളജി ലാബിൽ അയച്ച മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. 94 പേർ രോഗലക്ഷണം കാണിച്ചെന്നും ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ALSO READ: Nipah, പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരം, പ്രതിരോധം ഏകോപനത്തോടെയെന്ന് മുഖ്യമന്ത്രി

സ്ഥിതി നിയന്ത്രണ വിധേയമെങ്കിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരുത്തനായിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ അയവ് വരുത്തില്ലെന്നും മന്ത്രി പറഞ്ഞു. രോഗം റിപ്പോർട്ട് ചെയ്ത ചാത്തമംഗലത്ത് എത്തിയ കേന്ദ്ര സംഘത്തിന്‍റെ നേതൃത്വത്തിൽ വവ്വാലുകളെ പരിശോധനക്കായി പിടികൂടുന്ന നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, നിപ പ്രതിരോധത്തിനായി ഏകോപനത്തോടെയുള്ള ഇടപെടല്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) കഴിഞ്ഞ ദിവസം അറിയിച്ചു. ജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്. ഇതുവരെ ലഭ്യമായ സമ്പര്‍ക്കപ്പട്ടികയിലുള്ള പരിശോധന ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരമാണ്.

ALSO READ: Nipah Virus : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 6 പേരേയും കൂടി ഉൾപ്പെടുത്തി

മറ്റ് ജില്ലകളിലുള്ളവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ ജില്ലകള്‍ നിപ സമ്പര്‍ക്കങ്ങളുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ ശേഖരിക്കും. റിസ്ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കര്‍ശനമായ റൂം ഐസൊലേഷനിലാക്കും. 21 ദിവസം ഇവരെ നിരീക്ഷിക്കുകയും  ആരോഗ്യ പ്രവര്‍ത്തകള്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സൈക്കോ സോഷ്യല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News