വിഎസ്സിനെ കണ്ട് പിറന്നാളാശംസകൾ നേർന്ന് ​ഗവർണർ; സന്ദർശനം സർക്കാർ ഗവർണർ പോര് തുടരുന്നതിനിടെ

VS Achuthanandan: വിഎസ്സിൻ്റെ മകനും കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയത്.

Written by - Zee Malayalam News Desk | Last Updated : Oct 25, 2022, 02:57 PM IST
  • ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലെത്തിയ ഗവർണറെ വിഎസ്സിന്റെ മകൻ അരുൺകുമാറും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു
  • പിറന്നാളാശംസകൾ നേർന്ന ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചാണ് ഗവർണർ മടങ്ങിയത്
വിഎസ്സിനെ കണ്ട് പിറന്നാളാശംസകൾ നേർന്ന് ​ഗവർണർ; സന്ദർശനം സർക്കാർ ഗവർണർ പോര് തുടരുന്നതിനിടെ

തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് തുടരുന്നതിനിടെ സിപിഎമ്മിന്റെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഎസ് അച്യുതാനന്ദനെ പിറന്നാൾ ആശംസകൾ അറിയിക്കാനാണ് ഗവർണർ ബാർട്ടൺഹില്ലിലെ വീട്ടിൽ നേരിട്ടെത്തിയത്. വിഎസ്സിൻ്റെ മകനും കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്.

രാവിലെ 10 മണിയോടെയാണ് വിഎസ് അച്യുതാനന്ദന്റെ തിരുവനന്തപുരത്തെ വസതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലെത്തിയ ഗവർണറെ വിഎസ്സിന്റെ മകൻ അരുൺകുമാറും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. പിറന്നാളാശംസകൾ നേർന്ന ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചാണ് ഗവർണർ മടങ്ങിയത്. സർക്കാരും ഗവർണറും തമ്മിലുള്ള പോര് പാരമ്യത്തിലേക്ക് കടക്കുകയും സിപിഎം ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലുള്ള സന്ദർശനം കൗതുക കാഴ്ചയായി.

99 വയസ്സ് തികഞ്ഞ് നൂറിലേക്ക് കടന്ന വിഎസ് അച്യുതാനന്ദന് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ നേരത്തെ ആശംസകൾ അറിയിച്ചിരുന്നു. പിറന്നാൾ ദിനത്തിൽ ഗവർണർ നേരത്തെ ഫോണിൽ ആശംസകള്‍ അറിയിച്ചിരുന്നു. അന്ന് ഡൽഹിയിൽ ആയിരുന്നതിനാൽ നേരിട്ട് എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കേരളത്തിൽ മടങ്ങിയെത്തിയ ശേഷമാണ് വിഎസിനെ കാണാൻ ഗവർണർ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News