ന്യൂഡല്‍ഹി: സ്വർണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതി കെടി റമീസിന്റെ (KT Ramees) കരുതല്‍ തടങ്കലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സഹോദരന്‍ കെ.ടി റൈഷാദ്. ഭീഷണിപ്പെടുത്തിയാണ് റമീസിനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചത്. തീവ്രവാദിയെന്ന് പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റ സമ്മതം നടത്തിപ്പിച്ചതെന്നാണ് ഹര്‍ജിയില്‍ (Plea) ആരോപണം. യു.എ.ഇ കോണ്‍സുലേറ്റിലെ (UAE Consulate) അറ്റാഷെയുടെ കുടുംബാംഗമാണോ ഫൈസല്‍ ഫരീദ് എന്ന് സംശയിക്കേണ്ടതാണെന്നും റൈഷാദ് സുപ്രീം കോടതിയില്‍ (Supreme Court) ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ റമീസിനെ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കഴിഞ്ഞ നവംബറിലാണ് ഉത്തരവിറങ്ങിയത്. റമീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടയിലാണ് ഉത്തരവിറങ്ങുന്നത്. ഇതിനെതിരെ റൈഷാദ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചും, ഭീഷണപ്പെടുത്തിയുമാണ് കുറ്റസമ്മതം നടത്തിപ്പിച്ചത്. ഇത്തരത്തിൽ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Also Read: Gold smuggling case: കോൺസുൽ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്
യുഎഇയുമായുള്ള രാജ്യാന്തര ഉടമ്പടി പാലിക്കുന്നതിന്റെ ഭാഗമായാണ് കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായ അറ്റാഷെക്കെതിരെ നടപടി എടുക്കാത്തത്. നയതന്ത്ര പരിരക്ഷയുള്ള സഹകുറ്റവാളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ റമീസിനെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നത് എന്നും റൈഷാദ് ആരോപിക്കുന്നു.
Also Read: Gold Smuggling Case: ഇഡിയുടെ കേസിൽ സരിത്തിനും സന്ദീപ് നായർക്കും ജാമ്യം
ദുബായില്‍ (Dubai) നിന്ന് സ്വര്‍ണം അയച്ച ഫൈസല്‍ ഫരീദിനെ ഇതുവരെ കസ്റ്റംസിന് (Customs) ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നയന്തന്ത്ര പ്രതിനിധിയുടെ പേരില്‍വന്ന 79 കിലോ സാധനങ്ങളുടെ ഒറ്റ പാഴ്‌സലിലാണ് 30 കിലോ സ്വര്‍ണ്ണം കണ്ടെത്തിയത്.
Also Read: Gold Smuggling Case: പ്രതികളുടെ ജാമ്യ ഹർജി NIA കോടതി പരിഗണിക്കും
തനിക്ക് സാധനം അയച്ചത് ബന്ധുവാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ പാഴ്‌സല്‍ അയച്ച ഫൈസല്‍ ഫരീദ് നയതന്ത്ര ഉദ്യോഗസ്ഥന്റെ ബന്ധു ആണോ എന്ന് സംശയിക്കേണ്ടി വരുമെന്നും ഹര്‍ജിയില്‍ (Plea) പരാമര്‍ശിച്ചിട്ടുണ്ട്. അഭിഭാഷകന്‍ മനോജ് വി ജോര്‍ജ് തയ്യാറാക്കിയ ഹര്‍ജി അഭിഭാഷക ശില്‍പ്പ ലിസ ജോര്‍ജ് ആണ് ഫയല്‍ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...