Gold rate: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടര്‍ച്ചയായ നാലാം ദിനം, ആഭരണങ്ങള്‍ വാങ്ങാന്‍ വൈകേണ്ട

ഉണര്‍വ്വില്ലാതെ സ്വര്‍ണ വിപണി, തുടര്‍ച്ചയായി നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല.

Written by - Zee Malayalam News Desk | Last Updated : Mar 16, 2021, 08:30 PM IST
  • ഉണര്‍വ്വില്ലാതെ സ്വര്‍ണ വിപണി, തുടര്‍ച്ചയായി നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല.
  • പവന് 33,600 രൂപയും ഗ്രാമിന് 4,200 രൂപയാണ് ചൊവ്വാഴ്ചയും രേഖപ്പെടുത്തിയത്.
Gold rate: സ്വര്‍ണവിലയില്‍  മാറ്റമില്ലാതെ തുടര്‍ച്ചയായ നാലാം ദിനം,  ആഭരണങ്ങള്‍ വാങ്ങാന്‍ വൈകേണ്ട

Kochi: ഉണര്‍വ്വില്ലാതെ സ്വര്‍ണ വിപണി, തുടര്‍ച്ചയായി നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല.

പവന് 33,600 രൂപയും ഗ്രാമിന് 4,200 രൂപയാണ് ചൊവ്വാഴ്ചയും  രേഖപ്പെടുത്തിയത്. 

മാര്‍ച്ചിലെ ആദ്യത്തെ 16 ദിവസം കൊണ്ട് പവന് 840 രൂപയുടെ വിലയിടിവാണ് സ്വര്‍ണത്തിന്  (Gold rate) സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു .

വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്കിന്‍റെ  വായ്പാ നയപ്രഖ്യാപനം സ്വര്‍ണത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  കൂടാതെ,  ഓഹരി വിപണികളുടെ കുതിപ്പും പൊന്നിന്‍റെ  തിളക്കം കുറയ്ക്കുകയാണ്.

എന്തായാലും ദീര്‍ഘകാലടിസ്ഥാനത്തില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍  ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ സമയമാണ് ഇത്.   സ്വര്‍ണവിപണിയില്‍   ചാഞ്ചാട്ടം തുടരുമെങ്കിലും വില  കുറവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് സ്വര്‍ണം ഇപ്പോള്‍ തുടരുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. 

Also read: Gold Saving Schemes: ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം

2020നെ  അപേക്ഷിച്ച്   വില കുറയുന്നതിനാല്‍  രാജ്യത്ത് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണവും കാര്യമായി വര്‍ധിക്കുന്നുണ്ട്.  കേന്ദ്ര ബജറ്റിന് ശേഷം കാര്യമായ ഇടിവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്.  ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം സ്വര്‍ണത്തിന്‍റെ വില കുറയാനും ഡിമാന്‍ഡ്  വര്‍ദ്ധിപ്പിക്കാനും ഇടയാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News