തൃശൂർ: തൃശൂരിൽ നാല് പേർക്ക് കൂടി നോറോവൈറസ് (Norovirus) സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 60 ആയി. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈൻ (Online class) ആക്കാൻ ആരോഗ്യവകുപ്പ് (Health department) നിർദേശം നൽകി.
തൃശൂരിലെ സെന്റ് മേരിസ് കോളജിലെ 56 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പടർന്നതായാണ് പ്രാഥമിക നിഗമനം.
ALSO READ: Norovirus | തൃശൂരിൽ 52 വിദ്യാർഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു
തുടർന്ന് ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം കോളേജ് ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. തുടർന്ന് കുടിവെള്ള സ്രോതസുകൾ ശുചീകരിക്കുകയും പരിസരം അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.
വയറിളക്കം, വയറുവേദന, ഛർദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് ബാധ ഗുരുതരമാകില്ല. എന്നാൽ, ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
ALSO READ: Norovirus : കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു, വയനാട്ടിൽ അതീവ ജാഗ്രത
മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം ബാധിക്കും. വയനാട് ജില്ലയിലാണ് കേരളത്തിൽ ആദ്യത്തെ നോറോ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥികളിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...