Road Accident: പുനലൂരിൽ വാഹനാപകടത്തിൽ മുൻ കായികതാരം ഓംകാർ നാഥ് അന്തരിച്ചു

Bike Accident: ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് മരണമടഞ്ഞ ഓംകാർ നാഥ്.  ഇദ്ദേഹം തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.  

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 10:10 AM IST
  • പുനലൂരിൽ വാഹനാപകടത്തിൽ മുൻ കായികതാരം ഓംകാർ നാഥ് അന്തരിച്ചു
  • പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12 ഓടെയായിരുന്നു അപകടമുണ്ടായത്
  • നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു
Road Accident: പുനലൂരിൽ വാഹനാപകടത്തിൽ മുൻ കായികതാരം ഓംകാർ നാഥ് അന്തരിച്ചു

കൊല്ലം: കൊല്ലം പുനലൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായിക താരം മരണമടഞ്ഞു. തൊളിക്കോട് സ്വദേശി ഓംകാർ നാഥാണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12 ഓടെയായിരുന്നു അപകടമുണ്ടായത്.  നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

Also Read: തിരുവനന്തപുരത്തു നിന്നും കാണാതായ വിദ്യാർത്ഥികളെ കന്യാകുമാരിയിൽ നിന്നും കണ്ടെത്തി

ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് മരണമടഞ്ഞ ഓംകാർ നാഥ്.  ഇദ്ദേഹം തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.  അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ അപകടം നടക്കുന്ന സമയത്ത് ഓംകാർനാഥിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾ അപകടനില തരണം ചെയ്തതായിട്ടാണ് പോലീസ് പറയുന്നത്.  

Also Read: ശുക്രന്റെ രാശിമാറ്റം ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം, ലഭിക്കും വൻ സമ്പത്ത്!

തിരുവനന്തപുരത്ത് 10 പേർക്ക് കൊവിഡ് പോസിറ്റീവ്

തിരുവനന്തപുരം:  സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. തിരുവനന്തപുരത്ത് ഇന്നലെ 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ടു പേര്‍ ആശുപത്രിയിൽ അഡ്മിറ്റാണ്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി എന്നാണ് കണക്ക്. 

Also Read: വ്യാഴത്തിന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ

പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും.  ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയതെന്നത് ശ്രദ്ധേയം.  ഇപ്പോള്‍ കണ്ടെത്തുന്നതില്‍ അധികവും കാറ്റഗറി ബിയില്‍പ്പെട്ട രോഗികളാണ് . ലക്ഷണങ്ങളുമായെത്തുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.  പ്രായമായവരിലും മറ്റ് അസുഖമുള്ളവരിലുമാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. വാക്സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News