ഗർഭാവസ്ഥയുടെ ഒമ്പത് മാസങ്ങളിൽ മറ്റ് പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾക്കൊപ്പം നട്സുകളും ഡ്രൈ ഫ്രൂട്ട്സുകളും കഴിക്കുന്നത് അമ്മയുടെയും കുഞ്ഞിൻറെയും ആരോഗ്യത്തിന് ഗുണം ചെയ്യും.
തലച്ചോർ, പല്ല്, എല്ലുകൾ എന്നിവയുടെ ആരോഗ്യം മികച്ചതാക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ബദാം നല്ലതാണ്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഊർജം നൽകുന്നതിനും പിസ്ത മികച്ചതാണ്. കുഞ്ഞിൻറെ അസ്ഥികളുടെയും പേശികളുടെയും വളർച്ചയ്ക്കും പിസ്ത മികച്ചതാണ്.
പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് വാൽനട്ട്. തലച്ചോറിൻറെ ആരോഗ്യത്തിന് വാൽനട്ട് മികച്ചതാണ്.
ഗർഭിണികൾക്ക് ആവശ്യമായ അയേൺ ലഭിക്കുന്നതിന് കശുവണ്ടി മികച്ചതാണ്. ഗർഭസ്ഥ ശിശുവിൻറെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും കശുവണ്ടി മികച്ചതാണ്.
ഫോളിക് ആസിഡും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമാണ് നിലക്കടല. ഇത് ഗർഭസ്ഥശിശുവിൻറെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്നു.
രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ച ഉണക്കമുന്തിരി രാവിലെ കഴിക്കുന്നത് മലബന്ധം തടയാനും വിളർച്ച തടയാനും വിളർച്ച തടയാനും സഹായിക്കും.
വിളർച്ച തടയാനും കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും ഈന്തപ്പഴം നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)