Palakkad IIT: ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരിൽ ഇനി കേരളത്തിലെ ഈ അധ്യാപകരും

Palakkad IIT Teachers: ലോകമെമ്പാടുമുള്ള മികച്ച 2% ഗവേഷകർക്കായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അവരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളെ അടിസ്ഥാനമാക്കി എല്ലാ വർഷവും ഡാറ്റ പ്രസിദ്ധീകരിക്കാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 01:08 PM IST
  • രണ്ട് വ്യത്യസ്ത വിഭാഗങ്ങളാണ് പട്ടികയിൽ ഉള്ളത്.
  • ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പേര് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
Palakkad IIT: ലോകത്തിലെ ഏറ്റവും മികച്ച രണ്ട്  ശതമാനം ശാസ്ത്രജ്ഞരിൽ ഇനി കേരളത്തിലെ ഈ അധ്യാപകരും

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരിൽ ഇടം നേടി പാലക്കാട് ഐ ഐ ടി യിലെ അഞ്ച് അധ്യാപകർ. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പുതുതായി ഇറക്കിയ ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് കേരളത്തിൽ നിന്നും ഈ അഞ്ചു അധ്യാപകരും ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ പാലക്കാട് ഐഐടി ആ​ഗോള ​ഗവേഷണ തലത്തില് ശ്രദ്ധ നേടുകയാണ്.  ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് അധ്യാപകർ കഴിഞ്ഞ വർഷം പുറത്തിറിക്കിയ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പേര് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മികച്ച 2% ഗവേഷകർക്കായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അവരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളെ അടിസ്ഥാനമാക്കി എല്ലാ വർഷവും ഡാറ്റ പ്രസിദ്ധീകരിക്കാറുണ്ട്.

രണ്ട് വ്യത്യസ്ത വിഭാഗങ്ങളാണ് പട്ടികയിൽ ഉള്ളത്. അതിൽ ഒരു വിഭാ​ഗം 2022 വരെയുള്ള ശാസ്ത്രജ്ഞരുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 2022 ലെ പ്രവർത്തനം മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് രണ്ടാമത്തെ വിഭാഗം.  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത് ഈ രണ്ട് വിഭാ​ഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ആദ്യ വിഭാഗത്തിൽ പ്രൊഫ. എ ​​ശേഷാദ്രി ശേഖർ, ഡയറക്ടർ, ഐഐടി പാലക്കാട്, പ്രൊഫ. ജഗദീഷ് ബേരി, പ്രൊഫസർ, ബയോളജിക്കൽ സയൻസസ് ആൻഡ് എഞ്ചിനീയറിംഗ് വകുപ്പ് അർഹമായ സ്ഥാനങ്ങൾ നേടി. ഈ വിഭാഗത്തിൽ, മൊത്തം 204,633 ശാസ്ത്രജ്ഞർ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു.

ALSO READ: കേരളത്തിലെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹം: ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി

രണ്ടാം വിഭാഗത്തിൽ പാലക്കാട് ഐഐടിയിൽ നിന്നുള്ള നാല് അധ്യാപകർ പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. പ്രൊഫ. ജഗദീഷ് ബേരി, പ്രൊഫസർ, ബയോളജിക്കൽ സയൻസസ് ആൻഡ് എഞ്ചിനീയറിംഗ് വകുപ്പ്, ഡോ. യുഗേന്ദർ ഗൗഡ് കോത്തഗിരി, രാമാനുജൻ ഫെല്ലോ, കെമിസ്ട്രി വിഭാഗം, ഡോ. അബ്ദുൾ റഷീദ് പി ഡിബിടി രാമലിംഗസ്വാമി ഫെലോ, കെമിസ്ട്രി ആൻഡ് ബയോളജിക്കൽ സയൻസസ് ആൻഡ് എഞ്ചിനീയറിംഗ് വകുപ്പ് , എം. ശബരിമല മണികണ്ഠൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News