Munnar encroachment: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലുമായി ദൗത്യ സംഘം; അഞ്ച് ഏക്കറിലധികം കയ്യേറ്റം ഒഴിപ്പിച്ചു

Kerala Revenue Department: ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ  മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. മൂന്നാർ മേഖലയിൽ 310 കയ്യേറ്റ ഭൂമികൾ ഉണ്ടെന്നാണ് റവന്യൂ വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 11:25 AM IST
  • ചിന്നക്കനാൽ സ്വദേശി ടിജോ ആനിക്കത്തോട്ടത്തിന്റെ കൈവശമുള്ള ഭൂമിയാണ് അധികൃതർ പിടിച്ചെടുത്ത് ബോർഡ് സ്ഥാപിച്ചത്
  • കൃഷി വെട്ടി നശിപ്പിപ്പിക്കാതെ ആദായം എടുക്കുന്നതിന് ലേലം ചെയ്ത് നൽകാൻ ശുപാർശ ചെയ്ത് റിപ്പോർട്ട്‌ ഇടുക്കി കളക്ടർക് കൈമാറുമെന്ന് തഹസീൽദാർ അറിയിച്ചു
  • കയ്യേറ്റ ഭൂമിയിൽ ഉണ്ടായിരുന്ന കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്
Munnar encroachment: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലുമായി ദൗത്യ സംഘം; അഞ്ച് ഏക്കറിലധികം കയ്യേറ്റം ഒഴിപ്പിച്ചു

ഇടുക്കി: മൂന്നാറിൽ കയ്യേറ്റ ഭൂമി ഒഴിപ്പിക്കലുമായി ദൗത്യ സംഘം. ചിന്നക്കനാൽ ആനയിറങ്കലിൽ അഞ്ച് ഏക്കറിലധികം വരുന്ന കയ്യേറ്റമാണ് ഒഴിപ്പിച്ചത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ  മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. മൂന്നാർ മേഖലയിൽ 310 കയ്യേറ്റ ഭൂമികൾ ഉണ്ടെന്നാണ് റവന്യൂ വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതിൽ ഉൾപ്പെട്ടതാണ് നിലവിൽ ഒഴിപ്പിച്ച ചിന്നക്കനാൽ ആനയിറങ്കലിലെ അഞ്ച് ഏക്കറിലധികം വരുന്ന കയ്യേറ്റ ഭൂമി.

ചിന്നക്കനാൽ സ്വദേശി ടിജോ ആനിക്കത്തോട്ടത്തിന്റെ കൈവശമുള്ള ഭൂമിയാണ് അധികൃതർ പിടിച്ചെടുത്ത് ബോർഡ് സ്ഥാപിച്ചത്. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി ഇവിടെ ഏലം കൃഷി നടത്തിവരികയായിരുന്നു ഇയാൾ. കൃഷി വെട്ടി നശിപ്പിപ്പിക്കാതെ ആദായം എടുക്കുന്നതിന് ലേലം ചെയ്ത് നൽകാൻ ശുപാർശ ചെയ്ത് റിപ്പോർട്ട്‌ ഇടുക്കി കളക്ടർക് കൈമാറുമെന്ന് തഹസീൽദാർ അറിയിച്ചു. കയ്യേറ്റ ഭൂമിയിൽ ഉണ്ടായിരുന്ന കെട്ടിടത്തിൽ  ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്.

ALSO READ: കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ വൻ കൃഷിനാശം; റിപ്പോർട്ട് ചെയ്തത് 89.87 ലക്ഷം രൂപയുടെ കൃഷിനാശം

ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിട്ടും പട്ടയം ഇല്ലാത്തതിനാൽ അധികൃതർ മുഖവിലയ്ക്കെടുത്തില്ലെന്ന് ടിജോ പ്രതികരിച്ചു. ഇടുക്കിയിലെ വൻകിട കയ്യേറ്റങ്ങൾ മറച്ചു വെയ്ക്കുന്നതിനാണ് റവന്യൂ വകുപ്പ് കുടിയേറ്റ കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. അര നൂറ്റാണ്ടിലധികമായി കൃഷി ചെയ്തു വരുന്ന ഭൂമിയാണ് നിലവിൽ പിടിച്ചെടുത്തത്. ചിന്നക്കനാലിൽ അടക്കം നടക്കുന്ന അനധികൃത നിർമാണങ്ങൾ കാണാതെ കർഷകനെ കുടിയിറക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഹൈകോടതി ഉത്തരവിന് പിന്നാലെ സംസ്ഥാന സർക്കാർ പുതിയ മൂന്നാർ ദൗത്യത്തിനായി സംഘത്തെ രുപീകരിക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.  57 അനധികൃത നിർമാണങ്ങളും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സിപിഎം പാർട്ടി ഓഫീസുകളും ഉൾപ്പെടും. ഇത്തരം നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. എന്നാൽ കർഷകരുടെ ഭൂമി മാത്രം പിടിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെങ്കിൽ വൻ പ്രതിഷേധം ഉയരാനും സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News