Fire At Brahmapuram Plant: ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലെ തീ നിയന്ത്രണ വിധേയം; പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുന്നു

Brahmapuram Fire: നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.  തീ പൂർണ്ണമായും അണയ്ക്കാൻ കഴിയാത്തതിനാൽ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്.

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 08:15 AM IST
  • ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലെ തീ നിയന്ത്രണ വിധേയം
  • പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുന്നു
  • സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്
Fire At Brahmapuram Plant: ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലെ തീ നിയന്ത്രണ വിധേയം; പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.  ഇന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞില്ല.  ഇന്നെങ്കിലും തീ പൂർണ്ണമായും വയ്ക്കണമെന്ന പ്രതീക്ഷയിൽ തീവ്രശ്രമം തുടരുകയാണ്.  ഇതിനിടയിൽ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. 

Also Read: Brahmapuram Plant Fire : ബ്രഹ്മപുരത്തെ തീപിടുത്തം; കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴ് വരെയുള്ള ക്ലാസുകൾക്ക് നാളെ അവധി

നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.  തീ പൂർണ്ണമായും അണയ്ക്കാൻ കഴിയാത്തതിനാൽ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.  റോഡിലേക്ക് അടുക്കള മാലിന്യവും എത്തുന്നുണ്ട്.  

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ

അന്തരീക്ഷത്തിൽ മലിന പുക ഇപ്പോഴും തങ്ങി നിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും സ്കൂളുകളിലെ ഏഴുവരെയുള്ള ക്‌ളാസുകൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  ഏഴിന് മുകളിലുള്ള ക്ലാസുകൾക്ക് അവധി നൽകാത്തതിന്റെ പേരിൽ എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പരാതികളാണ് വന്നിട്ടുള്ളത്. ഇന്ന് കൊച്ചി നഗരത്തിൽ പുക ഒന്ന് കുറഞ്ഞെങ്കിലും കാറ്റിൻ്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലേക്കും വ്യാപിച്ചിട്ടുണ്ട്. അരൂർ, കുമ്പളം എന്നീ ഭാഗങ്ങളിലേക്ക് പുക ശക്തിപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News