ഡൽഹി: എയർ ഇന്ത്യ വിമാനം യാത്ര ആരംഭിച്ചത് 10 മണിക്കൂറോളം വൈകി. ഏഴര മണിക്കൂറാണ് 200ഓളം യാത്രക്കാർക്ക് വിമാനത്തിൽ ഇരിക്കേണ്ടി വന്നത്. ദില്ലി-പൂണെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കനത്ത മൂടൽ മഞ്ഞ് കാരണം യാത്ര ആരംഭിക്കാനാകാതെ പ്രതിസന്ധിയിലായത്. വെള്ളിയാഴ്ച രാത്രി 9.40-ന് ദില്ലിയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.50-ന് പൂണെയിൽ ലാൻഡ് ചെയ്യേണ്ട വിമാനം ശനിയാഴ്ച രാവിലെ 7.30നാണ് ദില്ലിയിൽ നിന്ന് പുറപ്പെട്ടത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് വിമാനം പൂനെയിൽ ലാൻഡ് ചെയ്തതെന്ന് യാത്രക്കാർ പറഞ്ഞു. അര മണിക്കൂർ വൈകി വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് യാത്രക്കാരെ വിമാനത്തിനുള്ളിലേയ്ക്ക് പ്രവേശിപ്പിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിമാനം ടേക്ക് ഓഫ് ചെയ്യാതെ വന്നതോടെ യാത്രക്കാർ ക്രൂ അംഗങ്ങളെ സമീപിച്ചു. എന്നാൽ, വിമാനം ഉടൻ തന്നെ ടേക്ക് ഓഫ് ചെയ്യുമെന്നായിരുന്നു മറുപടി.
തുടർന്ന്, രണ്ട് മണിക്കൂറിലധികം സമയം പിന്നിട്ടതോടെ യാത്രക്കാർ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. തിരിച്ച് ടെർമിനലിലേയ്ക്ക് പോകണം എന്നതായിരുന്നു യാത്രക്കാരുടെ ആവശ്യം. ശനിയാഴ്ച പുലർച്ചെ 5.30ന് വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് പറഞ്ഞ് ക്യാബിൻ ക്രൂ അംഗങ്ങൾ പെട്ടെന്ന് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം യാത്രക്കാരെ ബസുകളിൽ ടെർമിനൽ ബിൽഡിംഗിലേയ്ക്ക് എത്തിച്ചു.
വീണ്ടും സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം വീണ്ടും അതേ വിമാനത്തിൽ കയറേണ്ടി വന്നെന്നും യാത്രക്കാർ അറിയിച്ചു. ശനിയാഴ്ച ദില്ലിയിൽ നിന്നുള്ള 32 വിമാനങ്ങൾ വൈകിയിരുന്നു. വ്യോമഗതാഗതത്തെ മാത്രമല്ല, റെയിൽ ഗതാഗതത്തെയും മൂടൽ മഞ്ഞ് പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ദിവസം 81 ട്രെയിനുകളാണ് മൂടൽ മഞ്ഞ് കാരണം വൈകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.