Doctors Boycott School Kalolsavam: കലോത്സവം ബഹിഷ്കരിച്ച് സർക്കാർ ഡോക്ടർമാർ; ഡിഎംഒയ്ക്ക് കത്ത് നല്‍കി

Doctors Boycott School Kalolsavam: ആര്യനാട് ആശുപത്രിയിലെ ഡോക്‌ടർക്കെതിരായ നടപടിയിലാണ് പ്രതിഷേധം. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2025, 11:05 AM IST
  • സ്കൂൾ കലോത്സവ സേവനം ബഹിഷ്കരിച്ച് ഡോക്ടർമാർ
  • ഡിഎംഒയ്ക്ക് കത്ത് നൽകി
  • ആര്യനാട് ആശുപത്രിയിലെ ഡോക്‌ടർക്കെതിരായ നടപടിയിലാണ് പ്രതിഷേധം
Doctors Boycott School Kalolsavam: കലോത്സവം ബഹിഷ്കരിച്ച് സർക്കാർ ഡോക്ടർമാർ; ഡിഎംഒയ്ക്ക് കത്ത് നല്‍കി

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവം ബഹിഷ്കരിച്ച് സർക്കാർ ഡോക്ടർമാർ. കലോത്സവുമായി സഹകരിക്കില്ലെന്ന് ഡോക്ടർമാർ ഡിഎംഒയ്ക്ക് കത്ത് നൽകി. ആര്യനാട് ആശുപത്രിയിലെ ഡോക്‌ടർക്കെതിരായ നടപടിയിലാണ് പ്രതിഷേധം. 

കലോത്സവവുമായി ബന്ധപ്പെട്ട് നിരവധി ആളുകളാണ് നഗരത്തിൽ തങ്ങുന്നത്. കലോത്സവം നടക്കുന്ന വേദികളിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ആവശ്യമാണ്. ഇതിനിടെയാണ് ഡോക്ടർമാരുടെ നിസ്സഹകരണം. 

Read Also: സ്റ്റേഡിയം നൽകിയത് വഴിവിട്ട നീക്കത്തിലൂടെ; കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി

ഡ്യൂട്ടിക്ക് ഹാജരാകില്ലെന്നു സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ആരോഗ്യ വകുപ്പിനെ അറിയിച്ചു.

സെപ്റ്റംബർ 23നാണ് സ്വകാര്യ പ്രാക്ടീസ് നടത്തിയതിന്റെ പേരിൽ ആര്യനാട് ആശുപത്രിയിലെ ഡോ.ഡി.നെൽസനെ സസ്പെൻഡ് ചെയ്തത്. തുടർന്ന് നവംബർ 11ന് അടൂർ ജനറൽ ആശുപത്രിയിൽ നിയമിച്ചു. നെൽസനെ ആര്യനാട് തന്നെ നിയമിക്കണമെന്ന ആവശ്യവുമായാണ് ഡോക്ടർമാരുടെ പ്രതിഷേധം. 

അതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും നാഷനൽ ഹെൽത്ത് മിഷനിൽനിന്നും ഡോക്ടർമാരെ നിയമിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News