Kaloor Stadium Dance Program: സ്റ്റേഡിയം നൽകിയത് വഴിവിട്ട നീക്കത്തിലൂടെ; കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി

ജിസിഡിഎ ചെയർമാന്റെ ആവശ്യപ്രകാരം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടന്ന നൃത്ത പരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളിൽ വ്യക്തമാണ്

Written by - Zee Malayalam News Desk | Last Updated : Jan 4, 2025, 10:20 AM IST
  • ഓ​ഗസ്റ്റ് 23നാണ് പരിപാടി നടത്താൻ മൃദംഗവിഷൻ അപേക്ഷ നൽകുന്നത്.
  • എന്നാൽ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് എസ്റ്റേറ്റ് ഓഫീസർ ഫയലിൽ രേഖപ്പെടുത്തി.
  • ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിലനിർത്തേണ്ടതിനാൽ നൃത്തപരിപാടിക്ക് നൽകാൻ സാധിക്കില്ലെന്നായിരുന്നു എസ്റ്റേറ്റ് ഓഫീസറുടെ മറുപടി.
Kaloor Stadium Dance Program: സ്റ്റേഡിയം നൽകിയത് വഴിവിട്ട നീക്കത്തിലൂടെ; കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടന്ന നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി. കൊച്ചി സ്വദേശിയാണ് പരാതി നൽകിയത്. വഴിവിട്ട നീക്കത്തിലൂടെയാണ് കായിക ഇതര ആവശ്യത്തിന് കലൂർ സ്റ്റേഡിയം വിട്ട് നൽകിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഓ​ഗസ്റ്റ് 23നാണ് പരിപാടി നടത്താൻ മൃദംഗവിഷൻ അപേക്ഷ നൽകുന്നത്. എന്നാൽ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് എസ്റ്റേറ്റ് ഓഫീസർ ഫയലിൽ രേഖപ്പെടുത്തി. ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിലനിർത്തേണ്ടതിനാൽ നൃത്തപരിപാടിക്ക് നൽകാൻ സാധിക്കില്ലെന്നായിരുന്നു എസ്റ്റേറ്റ് ഓഫീസറുടെ മറുപടി. 

ഇത് മറികടന്നാണ് ജിസിഡിഎ ചെയർമാന്റെ ആവശ്യപ്രകാരം പരിപാടിക്കായി സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളിൽ വ്യക്തമാണ്. സ്റ്റേഡിയം അനുവദിക്കുന്നത് സംബന്ധിച്ച് അം​ഗീകാരം നൽകേണ്ടത് ജനപ്രതിനിധികളടങ്ങുന്ന ജനറൽ കൗൺസിലാണ്. എന്നാൽ ചെയർമാൻ കെ ചന്ദ്രൻപിള്ള വഴിവിട്ട് അനുമടി നൽകുകയായിരുന്നുവെന്നാണ് പരാതി. സ്റ്റേഡിയത്തിനുള്ള വാടക നിശ്ചയിച്ചതും ചെയർമാൻ തന്നെയാണെന്നും ഇതിൽ സാമ്പത്തിക അഴിമതിയുണ്ടെന്നുമാണ് പരാതി. 

വിഷയം ജിസിഡിഎ വിശദമായി അന്വേഷിക്കുമെന്നായിരുന്നു ചെയർമാൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. ഇതിനിടെയാണ് അപകടത്തിലേക്ക് വഴിവച്ച സ്റ്റേഡിയം വിട്ടുനൽകലിൽ ചെയർമാൻ്റെ അഴിമതി അന്വേഷിക്കണമെന്ന പരാതി ഉയരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News