ലതിക സുഭാഷ് എൻസിപിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും

ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച വാർത്താ സമ്മേളനത്തിലായിരിക്കും തീരുമാനം അറിയിക്കുന്നത്.    

Written by - Zee Malayalam News Desk | Last Updated : May 25, 2021, 01:55 PM IST
  • ലതിക സുഭാഷ് എൻസിപിയിലേക്ക്
  • എൻസിപിയിൽ മികച്ച സ്ഥാനം ലതിക സുഭാഷിന് ലഭിക്കും എന്നാണ് സൂചന
  • കോട്ടയം ജില്ലയിലെ പാർട്ടിയിലെ മികച്ച സ്ഥാനം ലഭിച്ചേക്കും
ലതിക സുഭാഷ് എൻസിപിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും

തിരുവനന്തപുരം:  ലതിക സുഭാഷ് എൻസിപിയിലേക്ക്.  ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.  ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച വാർത്താ സമ്മേളനത്തിലായിരിക്കും തീരുമാനം അറിയിക്കുന്നത്.  

എൻസിപിയിലേക്ക് ചേക്കേറുന്ന ലതികയ്ക്ക് (Lathika Subhash) മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന.  വരും ദിവസങ്ങളിൽ താൻ എൻസിപിയിലേക്ക് പോകുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെതന്നെ ലതിക മാധ്യമങ്ങളോട് അറിയിച്ചിരുന്നു.  സൂചനകളുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ പാർട്ടിയുടെ പ്രധാന ചുമതല ലഭിച്ചേക്കും എന്നാണ് വിവരം.  

Also Read: Cyclone Yaas: യാസ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തീരദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങി

അതുപോലെ എൻസിപിക്ക് ഇടത് മുന്നണിയിൽ കിട്ടുന്ന കോർപ്പറേഷൻ ബോർഡ് സ്ഥാനങ്ങളിലേക്കും ലതികാ സുഭാഷിനെ (Lathika Subhash) പരിഗണിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്.  പക്ഷേ ഇതിനെക്കുറിച്ചൊന്നും ലതിക ഇതുവരെ പ്രതികരിച്ചിട്ടില്ല.  

കോൺഗ്രസിൽ തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വ്യത്യസ്തമായ പ്രതിഷേധത്തിലൂടെ തലമുണ്ഡനം ചെയ്ത് കൊണ്ടാണ് ലതികാ സുഭാഷ് (Lathika Subhash) പാർട്ടിവിട്ടത്.  ശേഷം ലതിക ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഇനിയും താൻ സ്വതന്ത്രയായി തന്നെ നിലകൊള്ളും എന്ന് ലതിക പ്രഖ്യാപിച്ചിരുന്നുവെങ്കിലും എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി നടത്തിയ ചർച്ചയിലാണ് എൻസിപിയിലേക്ക് മാറാൻ തീരുമാനിച്ചത്.  

Also Read: Narsinha Jayanti 2021: എല്ലാ ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ ഈ ദിനം വ്രതം എടുക്കൂ 

ലതികാ സുഭാഷിനെ പാർട്ടിയിലെത്തിക്കുന്നതോടെ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുള്ളവരെ എൻസിപിയിലേക്ക് കൊണ്ടുവരാൻ പാർട്ടി ശ്രമിക്കും എന്ന് കാര്യത്തിൽ സംശയമില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News