തിരുവനന്തപുരം: കോൺഗ്രസ്സിൻറെ (Congress) സ്ഥാനാർഥി പട്ടിക വന്നതിന് പിന്നാലെ കോൺഗ്രസ്സിൽ പൊട്ടിത്തെറി ലിസ്റ്റ് ദുഖകരമായ ഒന്നാണെന്ന് മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന സ്ത്രീകളെ പാർട്ടി തഴഞ്ഞെന്ന് അവർ പറഞ്ഞു. ഏറ്റുമാനൂരെ സീറ്റ് ആഗ്രഹിച്ച ആളാണ് താൻ. ഇപ്പോഴുള്ള എം.എൽ.എമാരായ കൊച്ചുനുജൻമാരേക്കാൾ മുൻപ് താൻ പ്രസ്ഥാനത്തിലുണ്ട്. കഴിഞ്ഞ 20 വർഷമായി കോട്ടയത്തെ സ്ഥാനാർഥി പട്ടികയിൽ തൻറെ പേര് വന്ന് പോവാറുണ്ട്.
വളരെ ആത്മാർഥതയോടെ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി പണിയെടുത്ത പരിചയം എനിക്കുണ്ട്. നിരവധി വിവാദങ്ങൾ എനിക്കെതിരെയുണ്ടായി ഏതൊരു സ്ത്രീയെയും സംബന്ധിച്ച് അവളുടെ താലിയാണ് ഏറ്റവും പ്രധാനം എനിക്കെതിരെയുണ്ടായ കമൻറുകൾ നിങ്ങൾക്ക് നോക്കിയാലറിയാം. ഒരു സ്ത്രീകളും ആഗ്രഹിക്കാത്ത് രീതിയിലുള്ള കമൻറുകൾ (Coment) വന്നു, രമേശ് ചെന്നിത്തലയുടെയും,ഉമ്മൻ ചാണ്ടിയുടെയും പേരുകൾ ചെറുപ്പം മുതലെ ആവേശത്തോടെ പറഞ്ഞിരുന്നയാളാണ് ഞാൻ.
സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ തഴയപ്പെട്ടെന്ന് അവര്‍ പറഞ്ഞു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ത്രീകളാണ് കടുത്ത അവഗണന അനുഭവിക്കുന്നത്. 14 ജില്ലകളില്‍ 14 സ്ഥാനാര്‍ഥികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും അവര്‍ പറഞ്ഞു. ഇത്തവണ മഹിളാ കോണ്‍ഗ്രസ് (Mahila Congress) 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേര്‍ എങ്കിലും നിര്‍ത്താമായിരുന്നു.
തനിക്ക് ജയസാധ്യത ഉണ്ടായിരുന്ന മണ്ഡലത്തില്‍ നീക്കുപോക്ക് ആകാമായിരുന്നുവെന്ന് ലതികാ സുഭാഷ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്ന ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞിരുന്നു. അതേസമയം സ്ഥാനാർഥി പട്ടികയിലെ പ്രശ്നങ്ങൾ കാണിച്ച് അവർ മഹിളാ കോൺഗ്രസ്സ് സ്ഥാനം രാജിവെച്ചു. പ്രതിഷേധമറിയിച്ച് അവർ കെ.പി.സി.സി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തു.92 മണ്ഡലങ്ങളിൽ 86 സ്ഥാനർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...