കോഴിക്കോട്: കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയ്ക്ക് കാര്യമായ പൊള്ളൽ ഏറ്റിട്ടില്ലെന്നും ഒരു ശതമാനം മാത്രമാണ് പൊള്ളലെന്നും വൈദ്യ പരിശോധനാ റിപ്പോർട്ട്. കൈകളിൽ മാത്രമാണ് പൊള്ളലുള്ളതെന്നും ദേഹം മുഴുവൻ ഉരഞ്ഞ പാടുകളുണ്ട്. ഇത് ട്രെയിനിൽ നിന്നും ചാടിയപ്പോൾ ഉണ്ടായതാകാമെന്നാണ് നിഗമനം. കണ്ണിനു നീരുവെച്ചത് മുഖം ഉരഞ്ഞുണ്ടായ പരുക്കുമൂലമാണ്. അതുപോലെ ഇയാളുടെ ചെറുവിരലിലും നാലുദിവസം പഴക്കമുള്ള മുറിവുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കരളിന്റെ പ്രവർത്തനത്തിലും തകരാറുണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഷാറുഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എസ് വി മനേഷ് ആശുപത്രിയിലെത്തിയിട്ടുണ്ട്. തുടർ നടപടികൾ ആശുപത്രിയിലായിരിക്കുമെന്നാണ് സൂചന.
ഇയാളെ പോലീസ് സെല്ലിലെ പ്രത്യേക മുറിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സെല്ലിന് പുറത്തുമാത്രം കാവലിനായി 20 പോലീസുകാരുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും പോലീസിന്റ നിരീക്ഷണത്തിലാണ്. ട്രെയിന്‍ ആക്രമണത്തിന് പ്രതി എന്തിന് കേരളം തിരഞ്ഞെടുത്തു, പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയോ, റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നുപേരെ പ്രതി തള്ളിയിട്ടു കൊന്നതോ തുടങ്ങി ഒട്ടേറെ നിര്‍ണായക ഉത്തരങ്ങള്‍ ഷാറുഖ് സെയ്ഫിയില്‍ നിന്നും അന്വേഷണ സംഘത്തിന് ഉത്തരം തേടേണ്ടതുണ്ട്. കഴിഞ്ഞദിവസം ഇയാളെ മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു മൊഴി.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ
അതുകൊണ്ടുതന്നെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാലേ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയുള്ളു. ഇനി പ്രതിയുടെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോടതി വിസമ്മതിച്ചാല്‍ വിശദമായി ചോദ്യം ചെയ്യുന്നത് ഇനിയും നീളും. ദേശീയ അന്വേഷണ ഏജന്‍സികള്‍ കേസ് ഏറ്റെടുക്കുന്നതിന് മുമ്പെ തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കേണ്ടത് അന്വേഷണ സംഘത്തിന്റെ അത്യാവശ്യമാണ്. കേസിൽ യുഎപിഎ ചുമത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനാണെങ്കിൽ നിലവിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് യുഎപിഎ ചുമത്തുന്നതോടെ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...