Elathur Train Attack: ഷാരൂഖ് സൈഫിയെ കേരളത്തിലെത്തിച്ചു, പ്രതിയുമായി വന്ന വാഹനം വഴിയിൽ കിടന്നത് 1 മണിക്കൂർ

Elathur Train Attack: രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിൽ മഹാരാഷ്ട്ര എടിഎസാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. ഇയാൾ അജ്മീറിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്.  

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 06:57 AM IST
  • എലത്തൂരിലെ തീവണ്ടി ആക്രമണ കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു
  • കേരളാ പൊലീസിന്റെ അന്വേഷണസംഘം പ്രതിയെ കോഴിക്കോട്ടേക്കാണ് കൊണ്ടുപോയത്
  • കണ്ണൂര്‍ മേലൂരിന് സമീപത്തുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി
Elathur Train Attack: ഷാരൂഖ് സൈഫിയെ കേരളത്തിലെത്തിച്ചു, പ്രതിയുമായി വന്ന വാഹനം വഴിയിൽ കിടന്നത് 1 മണിക്കൂർ

കണ്ണൂർ: എലത്തൂരിലെ തീവണ്ടി ആക്രമണ കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കേരളാ പൊലീസിന്റെ അന്വേഷണസംഘം പ്രതിയെ കോഴിക്കോട്ടേക്കാണ് കൊണ്ടുപോയത്. ഇതിനിടെ കണ്ണൂര്‍ മേലൂരിന് സമീപത്തുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി. 

Also Read: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി പിടിയിൽ; പിടിയിലായത് മഹാരാഷ്ട്രയിൽ നിന്ന്

പുലർച്ചെ മൂന്നരയോടെയാണ് വാഹനം കേടായത് ശേഷം ഏതാണ്ട് ഒരു മണിക്കൂറിലേറെ പ്രതിയുമായി അന്വേഷണ സംഘത്തിന് വഴിയിൽ കിടക്കേണ്ടി വന്നു.  അന്വേഷണ സംഘത്തിന്റെ പ്ലാൻ പുലർച്ചെയോടെ പ്രതിയുമായി കോഴിക്കോട് എത്താനായിരുന്നു.  പക്ഷെ ടയർ പഞ്ചറായതോടുകൂടി പ്രതിയും അന്വേഷണസംഘവും വഴിയിൽ കുടുങ്ങി. ശേഷം മറ്റൊരു വാഹനമെത്തിയാണ് യാത്ര തുടർന്നത്. വാഹനത്തിന്റെ പിന്നിലെ സീറ്റിൽ കിടക്കുകയായിരുന്നു ഷാരൂഖിന്റെ  മുഖം വെള്ളത്തോര്‍ത്തുകൊണ്ട് മറച്ചിരുന്നു. വാഹനത്തിനുളളിൽ പ്രതിയാണെന്ന് അറിഞ്ഞതോടെ പ്രദേശത്ത് നിരവധി പേർ തടിച്ചുകൂടിയിരുന്നു. ഷാരൂഖിനെ കോഴിക്കോട്ട് എത്തിച്ച ശേഷം ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുമെന്നാണ് നിലവിലെ റിപ്പോർട്ട്. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലായിരുന്നു നാടിൻറെ ഞെട്ടിച്ച അക്രമം നടന്നത്. 

Also Read: Viprit Rajyog: 50 വർഷങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

രഹസ്യ വിവരത്തെ തുടര്‍ന്നുനടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മഹാരാഷ്ട്ര എടിഎസ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. ഷാരൂഖ് സെയ്ഫി അറസ്റ്റിലായത് രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. പിടിയിലാകുമ്പോള്‍ ഇയാളുടെ കയ്യിൽ മോട്ടോറോള കമ്പനിയുടെ ഒരു ഫോണ്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് എടിഎം കാർഡ് എന്നിവയുണ്ടായിരുന്നു.  ഷാറുഖ് സെയ്ഫി ഡൽഹി സ്വദേശിയാണെന്നാണ് റിപ്പോർട്ട്.  ഇയാളുടെ ബന്ധുക്കളിൽ ചിലർ ഡൽഹിയിൽ കസ്റ്റഡിയിലുണ്ട്.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News