Republic Day 2024: റിപ്പബ്ലിക് ദിന പരേഡിൽ വനിതകൾ ബൂട്ടണിയുമ്പോൾ മലയാളിക്കും അഭിമാനം

Republic Day Parade 2024: ഏകദേശം 80 ശതമാനവും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന വിഭാ​ഗങ്ങൾ മുതൽ അർദ്ധ സൈനിക വിഭാ​ഗം വരെ നയിക്കുന്നവരുടെ കൂട്ടത്തിൽ മലയാളി വനിതകളുടെ സാന്നിധ്യമുണ്ടെന്നത് പ്രത്യേകതയേറെയാണ്

Written by - Zee Malayalam News Desk | Last Updated : Jan 26, 2024, 11:55 AM IST
  • ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ നാരീശക്തിയ്ക്ക് പ്രാധാന്യം
  • വിവിധ സേനകളിൽ നിന്നും വനിതകൾ കർത്തവ്യപഥിൽ ബൂട്ടണിയും
  • ഏകദേശം 80 ശതമാനവും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ
Republic Day 2024: റിപ്പബ്ലിക് ദിന പരേഡിൽ വനിതകൾ ബൂട്ടണിയുമ്പോൾ മലയാളിക്കും അഭിമാനം

ന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ നാരീശക്തിയ്ക്ക് പ്രാധാന്യം നൽകുന്നു. വിവിധ സേനകളിൽ നിന്നും വനിതകൾ കർത്തവ്യപഥിൽ ബൂട്ടണിയും. ഏകദേശം 80 ശതമാനവും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന വിഭാ​ഗങ്ങൾ മുതൽ അർദ്ധ സൈനിക വിഭാ​ഗം വരെ നയിക്കുന്നവരുടെ കൂട്ടത്തിൽ മലയാളി വനിതകളുടെ സാന്നിധ്യമുണ്ടെന്നത് പ്രത്യേകതയേറെയാണ്. 

Also Read: Republic Day 2024: 75-ാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; രാജ്യതലസ്ഥാനത്തെ പരേഡിൽ ഇത്തവണ തിളങ്ങും നാരിശക്തി

പരേഡിനെ നയിക്കുന്നവരിൽ മലയാളികളുമുണ്ട്. സിആർപിഎഫിന്റെ സംഘത്തെ നയിക്കുന്നത് പത്തനംതിട്ട പന്തളം സ്വദേശിനിയായ അസിസ്റ്റൻഡ് കമാൻഡർ‌ മേഘാ നായരാണ്.  അതുപോലെ നാവികസേനയുടെ സംഘത്തെ നയിക്കുന്നത് മലയാളിയായ കാമൻഡർ‌ എച്ച്. ​​ദേവികയാണ്.  ഡൽഹി പോലീസിനെ നയിക്കുന്നത് ഡിസിപി ശ്വേത സു​ഗതൻനാണ്. സാഹസിക അഭ്യാസ പ്രക‍ടനങ്ങൾ നടത്തുന്ന സിആർപിഎഫിന്റെ ബൈക്കർ സംഘമായ യശ്വസിനിയിലും ഉണ്ട് മലയാളികൾ .  ഇതിൽ പത്ത് പേർ മലയാളി വനിതകളാണ്. കർത്തവ്യപഥിൽ ഇവർ‌ ഇന്ന് അഭ്യാസ പ്രകടനങ്ങൾ നടത്തും.

Also Read: Republic Day 2024: റിപ്പബ്ലിക് ദിനാശാംസകൾ നേർന്ന് പ്രധാനമന്ത്രി

ഇത് കൂടാതെ സിആർപിഎഫിന്റെ പരേഡ് സംഘത്തിൽ ഒൻപത് മലയാളി വനിതകളാണുള്ളത്.  എസ്എസ്ബിയുടെ ബാൻഡ് സംഘത്തിലും മൂന്ന് വനിതകളുണ്ട്. കര-നാവിക-വ്യോമസേനകളുടെ പരേഡ് സംഘത്തിൽ കരസേനയുടെ എട്ട് പേരും മലയാളിയാണ്. പരേഡിന് അണിനിരക്കുന്ന കരസേനയുടെ ബോബിം​ഗ് എഞ്ചിനീയറിം​ഗ് ​ഗ്രൂപ്പിന്റെ പരിശീലകനും മലയാളി.  പരിശീലനം നൽകുന്നത് മുബൈ ഭീകരാക്രമണത്തിൽ‌ ഭീകരരെ നേരിട്ട ദേശീയ സുരക്ഷാ സംഘത്തിലെ അം​ഗമായിരുന്ന വടകര സ്വദേശി സുബൈദാർ‌ മേജർ അഖിലേഷാണ്. അഖിലേഷിന്റെ ഒൻപതാമത് റിപ്പബ്ലിക് ദിന പരേഡാണിത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News