Bakrid 2023: ജൂൺ 29ന് കേരളത്തിൽ മുസ്ലീം വിശ്വാസികള്‍ ബലി പെരുന്നാൾ ആഘോഷിക്കും. അറഫ ദിനം ജൂൺ 28നായിരിയ്ക്കും.
അറബിക് മാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നില്ല. തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നിന് ശേഷം ജൂൺ 29 വ്യാഴാഴ്ച ആയിരിക്കും ഇത്തവണ ബലി പെരുന്നാൾ.
Also Read: Planet Vakri 2023: അടുത്ത 6 മാസം ഈ 3 രാശിക്കാര്‍ക്ക് വളരെ മോശം സമയം, ജാഗ്രത പാലിക്കണം
ദുൽഹിജ്ജ മാസപ്പിറവി കേരളത്തിൽ എവിടെയും ദൃശ്യമാവാത്തതിനാൽ വലിയ പെരുന്നാൾ ജൂൺ 29നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദലി ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എപി അബൂബക്കർ മുസ്ലീയാർ, സയ്യിദ് ഇബ്രാഹീമുൽ അൽ ബുഖാരി, തയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.
ജൂണ് 20 ദുല് ഹിജ്ജ ഒന്നാം ദിവസമായി കണക്കാക്കുമെന്നും ജൂണ് 29ന് ബലി പെരുന്നാള്‍ ആഘോഷിക്കുമെന്നും കോഴിക്കോട് മുഖ്യകാര്‍മ്മികത്വം വഹിച്ച ഖാസി സഫീര് സഖാഫി അറിയിച്ചു.
ഇസ്ലാമിക കലണ്ടറിലെ 12-ാം മാസമായ ദു അല്‍-ഹിജ്ജ മാസത്തിലാണ് ഇസ്ലാമിക ഉത്സവങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്ന ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ദുല്‍ഹിജ്ജ മാസത്തിലെ പത്താം ദിവസമാണ് ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്.
ഇബ്രാഹിം നബിയുടെ ത്യാഗങ്ങളുടെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും സ്മരണയ്ക്കായാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ബക്രീദ് അല്ലെങ്കില്‍ Eid Al Adha അല്ലെങ്കില്‍ ബക്രീദ് എന്നും അറിയപ്പെടുന്ന ഈ പെരുന്നാള്‍ ആചരിക്കുന്നത്.
ദൈവകല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. പ്രവാചകനായ ഇബ്രാഹിം നബിക്ക് വളരെക്കാലം മക്കള്‍ ഇല്ലായിരുന്നു. വാര്‍ദ്ധക്യകാലത്ത് ജനിച്ച ഏക പുത്രനായ ഇസ്മായിലിനെ ദൈവം തനിക്ക് ബലി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ദൈവത്തിന്‍റെ കല്‍പന അനുസരിച്ച് മകനെ ബലി നല്‍കാനൊരുങ്ങുന്ന സമയത്ത് ദൈവ ദൂതന്‍ പ്രത്യക്ഷപ്പെടുകയും മകന്‍റെ സ്ഥാനത്ത് കുറ്റിക്കാട്ടില്‍ കൊമ്പുടക്കി കിടക്കുന്ന ആടിനെ ബലി നല്‍കാന്‍ കല്‍പ്പിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ഈ സംഭവത്തിന്‍റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍ അല്ലെങ്കില്‍ ബക്രീദ്.
ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഈ ദിവസം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ഒത്തുചേരലിന്‍റെ ആഘോഷമാണ് ബക്രീദ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ ദിവസം മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യുന്നു
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28നാണ് ആഘിഷിക്കുന്നത്. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലി പെരുന്നാള്‍ തിയതി പ്രഖ്യാപിച്ചത്. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...