CPM Meeting | പെരിയ കൊലക്കേസ്, സിപിഎം സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന്

സിബിഐയ്ക്ക് എതിരായ രാഷ്ട്രീയ പ്രചാരണം സിപിഎം വീണ്ടും തുടങ്ങുമോ എന്നതും ഇന്നത്തെ യോ​ഗത്തിൽ പ്രധാന്യമുള്ളതാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2021, 09:00 AM IST
  • കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേർത്തത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
  • കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്നതിലെ തീരുമാനവും ഇന്നത്തെ യോഗത്തെ ശ്രദ്ധേയമാക്കുന്നു.
  • വഖഫ് നിയമനം സംബന്ധിച്ച് തുടർ നീക്കങ്ങളും സിപിഎം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
CPM Meeting | പെരിയ കൊലക്കേസ്, സിപിഎം സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗം (CPM Secretariat meeting) ഇന്ന് തിരുവനന്തപുരത്ത് ചേരും. പെരിയ ഇരട്ടക്കൊല കേസിൽ (Periya Twin Murder Case) പ്രതി പട്ടികയിൽ ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനെ സിബിഐ (CBI) പ്രതി ചേർത്തത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിബിഐയ്ക്ക് എതിരായ രാഷ്ട്രീയ പ്രചാരണം സിപിഎം വീണ്ടും തുടങ്ങുമോ എന്നതും ഇന്നത്തെ യോ​ഗത്തിൽ പ്രധാന്യമുള്ളതാണ്. 

വഖഫ് (waqf) നിയമനം സംബന്ധിച്ച് പ്രതിഷേധം സംഘടിപ്പിക്കാനുള്ള ലീഗ് നീക്കം സിപിഎമ്മിന് ദുര്‍ബലപ്പെടുത്താനായി. അതിനാൽ ഇന്ന് ചേരുന്ന യോ​ഗത്തിൽ തുടർ നീക്കങ്ങളും സിപിഎം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. 

Also Read: തിരുവല്ല ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: നാലു പേർ പിടിയിൽ 

കോടിയേരി ബാലകൃഷ്ണന്‍ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്നതിലെ തീരുമാനവും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തെ ശ്രദ്ധേയമാക്കുന്നു.

Also Read: Supreme Court | സുപ്രീം കോടതി വിധി: പെൻഷൻ നിർണയിക്കേണ്ടത് വിരമിക്കൽ സമയത്തെ ചട്ടപ്രകാരം

അതേസമയം സിപിഎം പെരിങ്ങമല ലോക്കൽ സെക്രട്ടറി പിബി സന്ദീപിനെ (Sandeep Murder Case) ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തിയ കേസിൽ നാലു പേർ പിടിയിൽ. ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവല്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News