ഇടുക്കി: ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും ഇല്ലെങ്കിൽ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവ് എംഎം മണി. താൻ ഉൾപ്പെടെയുള്ള നേതാക്കൾ അടിച്ചിട്ടുണ്ടെന്നും അടികൊടുത്താലും ജനം കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായെന്നു പറയണമെന്നും എംഎം മണി പറഞ്ഞു. ശാന്തൻപാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം.
''അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ല. നമ്മളെ അടിച്ചാൽ തിരിച്ച് അടിക്കുക. പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കിൽ തിരിച്ച് അടിക്കുക. പ്രതിഷേധിക്കുന്നതെന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. തിരിച്ചടിക്കുക. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാൽ തിരിച്ച് അടിച്ചില്ലെങ്കിൽ തല്ലു കൊണ്ട് ആരോഗ്യം പോകും.''
അടിച്ചാൽ തിരിച്ചടിക്കണമെന്നും ഇവിടെയിരിക്കുന്ന ഞാനടക്കമുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ടെന്നും എംഎം മണി പറഞ്ഞു. സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേൾക്കുമ്പോൾ ശരിയെന്ന് പറയണം. ശരിയായില്ലെന്ന് ജനം പറഞ്ഞാൽ ശരിയായില്ല. ജനം ശരിയെന്ന് പറയുന്ന മാർഗം സ്വീകരിക്കണമെന്നും അല്ലെങ്കിൽ പ്രസ്ഥാനം ദുർബലപ്പെടുമെന്നും എംഎം മണി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.