CPM-CPI clash: നെയ്യാറ്റിൻകരയിൽ സിപിഎം - സിപിഐ സംഘ‍ർഷം; കാ‍ർ അടിച്ചുതകർത്തു

നെയ്യാറ്റിൻകരയിൽ ബൂത്ത് ഓഫീസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം സിപിഎം - സിപിഐ സംഘർഷത്തിൽ കലാശിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം തകർത്തു. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 07:57 PM IST
  • കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു തർക്കത്തിന് തുടക്കം.
  • 22ന് നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമം നടന്നിരുന്നു.
  • ഇത് കഴിഞ്ഞുപോയ സിപിഐ പ്രവർത്തകർ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ചു.
CPM-CPI clash: നെയ്യാറ്റിൻകരയിൽ സിപിഎം - സിപിഐ സംഘ‍ർഷം; കാ‍ർ അടിച്ചുതകർത്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൂത്ത് ഓഫീസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം സിപിഎം - സിപിഐ സംഘർഷത്തിൽ കലാശിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം തകർത്തു. 

നെയ്യാറ്റിൻകര ചെമ്പരത്തി വിളയിൽ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരും സിപിഐ പ്രവർത്തകരും തമ്മിൽ ബൂത്ത് ഓഫീസിന്റെ മുകളിൽ ഷാമിയാന വേണോ ഷീറ്റ് വേണോ എന്ന തർക്കമാണ് വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു തർക്കത്തിന് തുടക്കം. തുടർന്ന് 22-ാം തീയതി രാത്രി നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ നേതൃത്വത്തിൽ ഒരു മധ്യസ്ഥ ശ്രമം നടന്നിരുന്നു. ഇത് കഴിഞ്ഞുപോയ സിപിഐ പ്രവർത്തകർ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ചിരുന്നു. ഇതിൻറെ വൈരാഗ്യത്തിലാണ് സനലിന്റെ വീട്ടിൽ കയറി വാഹനം അടിച്ച് തകർത്തത്. ഇത് സംബന്ധിച്ചു നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ALSO READ: 39 ഡി​ഗ്രി സെൽഷ്യസ് ചൂടിലേക്ക്; സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തുടർന്ന് മുതിർന്ന പാർട്ടി പ്രവർത്തകർ ഇടപെട്ട് സിപിഐയിലെയും സിപിഎമ്മിലെയും സംഘർഷത്തിന് കാരണക്കാരായ പ്രവർത്തകരെ പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വീണ്ടും സംഘർഷം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News