പൊലീസുകാരിൽ കൊവിഡ് ബാധ വർധിക്കുന്നു; പ്രത്യേക സിഎഫ്എൽടിസികൾ സ്ഥാപിച്ചു

നിലവിൽ സംസ്ഥാനത്ത് 1,259 പൊലീസുകാർ രോഗബാധിതരാണ്. ഇവരിൽ പലരും അവരവരുടെ വീടുകളിൽ ഐസൊലേഷനിലാണ്

Written by - Zee Malayalam News Desk | Last Updated : May 11, 2021, 12:00 AM IST
  • തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാർക്ക് പ്രത്യേക സിഎഫ്എൽടിസികൾ ഒരുക്കിയിട്ടുണ്ട്
  • ആവശ്യമെങ്കിൽ മറ്റ് ജില്ലകളിലും ഈ സൗകര്യമൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്
  • കൊവിഡ് ഒന്നാം തരംഗത്തിൽ രോഗം പടരാതെ നോക്കാനും രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചിരുന്നു
  • മുൻകരുതലുകളും നിർദേശങ്ങളും ശക്തമായി പാലിക്കണം
പൊലീസുകാരിൽ കൊവിഡ് ബാധ വർധിക്കുന്നു; പ്രത്യേക സിഎഫ്എൽടിസികൾ സ്ഥാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാരിൽ കൊവിഡ് (Covid) ബാധ വർധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് നിയന്ത്രണണങ്ങൾ നടപ്പിലാക്കാൻ മുൻനിരയിൽ നിൽക്കുന്ന പൊലീസുകാരിലാണ് രോഗബാധ വർധിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 1,259 പൊലീസുകാർ രോഗബാധിതരാണ്. ഇവരിൽ പലരും അവരവരുടെ വീടുകളിൽ ഐസൊലേഷനിലാണ്. ഇവർക്ക് വൈദ്യസഹായം എത്തിക്കാൻ ആരോഗ്യവകുപ്പിന് (Health Department) നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാർക്ക് പ്രത്യേക സിഎഫ്എൽടിസികൾ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ മറ്റ് ജില്ലകളിലും ഈ സൗകര്യമൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് ഒന്നാം തരംഗത്തിൽ രോഗം പടരാതെ നോക്കാനും രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചിരുന്നു. അതുകൊണ്ടാണ് രോഗബാധ 11 ശതമാനം പേരിൽ ഒതുക്കാനും മരണനിരക്ക് കുറഞ്ഞ തോതിൽ നിലനിർത്താനുമായത്. രണ്ടാം തരംഗം ഒന്നാം തരംഗത്തെക്കാൾ തീവ്രമാണ്. മുൻകരുതലുകളും നിർദേശങ്ങളും ശക്തമായി പാലിക്കണം. ഡബിൾ മാസ്കിങ് ശീലമാക്കണം. അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അതുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News