E Bull Jet സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി; പോലീസിന്റെ ഹ‌‌ർജി തള്ളി

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ലിബിന്‍റെയും എബിന്‍റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി.

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 02:36 PM IST
  • ഇ ബുൾ ജെറ്റ് കേസിൽ കേരള പോലീസിന് തിരിച്ചടി.
  • ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി.
  • കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ അതിക്രമം കാണിച്ചതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
  • ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു ഹർജിയിൽ പോലീസിന്‍റെ വാദം.
E Bull Jet സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി; പോലീസിന്റെ ഹ‌‌ർജി തള്ളി

കണ്ണൂർ: ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ യൂട്യൂബ് വ്‌ളോഗര്‍മാരായ (Youtube Vloggers) ഇ ബുൾ ജെറ്റ് (E Bull Jet) സഹോദരങ്ങളുടെ ജാമ്യം (Bail) റദ്ദാക്കണമെന്ന ഹർജി തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി പ‌ോലീസ് (Police) സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ആശ്വാസം പകരുന്നതാണ് കോടതി വിധി.  

കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ അതിക്രമം കാണിച്ചതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് വ്‌ളോഗര്‍മാരായ ലിബിന്‍, എബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ ഒരു ദിവസം ജയിലില്‍ കഴിഞ്ഞ ഇരുവർക്കും അടുത്ത ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചത്. 

Also Read: E-Bull Jet സഹോദരന്മാരെ കസ്റ്റഡിയിൽ എടുത്തു, RTO ഓഫീസിൽ പൊട്ടിക്കരഞ്ഞ് എബിനും ലിബിനും

ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും, ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു ഹർജിയിൽ പോലീസിന്‍റെ വാദം. എബിനെയും ലിബിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.

Also Read: E Bull Jet: വണ്ടി പിടിക്കാൻ മാത്രം വ്ലോ​ഗ‍‍‍ർമാരുടെ വാ​ഹനം എന്താണ്?. വണ്ടി മോ‍‍ഡിഫൈ ചെയ്യുന്നവ‍‍ർ അറിയേണ്ടത്

എന്നാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ്  കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. വാഹനത്തിന്‍റെ പിഴ അടയ്ക്കാൻ തയ്യാറാണെന്നും ലിബിനും എബിനും കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുന്നത് രണ്ട് തവണ കോടതി മാറ്റിവച്ചിരുന്നു. 

Also Read: E Bull Jet: വ്ളോഗിങ്ങ് മാത്രമല്ലെ? ബൂസ്റ്റെന്ന് ഇ-ബുൾ ജെറ്റ് പറഞ്ഞ സാധനം?മയക്കുമരുന്ന് ബന്ധമെന്ന് പോലീസ്

ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനലിലെ വ്‌ളോഗര്‍മാരായ എബിനും ലിബിനും കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ അതിക്രമം കാണിച്ചത്. ടെമ്പോ ട്രാവലറിൽ (Tempo Traveler) നിയമവിരുദ്ധമായി രൂപമാറ്റങ്ങൾ വരുത്തിയതിന് ഇ-ബുൾ ജെറ്റ്  സഹോദരങ്ങളുടെ ‘നെപ്പോളിയൻ’ (Napolean) എന്ന വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തു. ഇതേത്തുടർന്ന് ഇവർ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കി. തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് ഇരുവർക്കുമെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Also Read: E-Bull Jet ന്റെ നെപ്പോളിയൻ MVD പിടിച്ചെടുത്തു, രൂപമാറ്റം ചെയ്തതിനുള്ള നികുതി അടച്ചില്ല, 42,000 രൂപ പിഴ ചുമത്തി

ഇവരുടെ ആരാധകരും സംഭവസമയം ആര്‍.ടി. ഓഫീസില്‍ തടിച്ചുകൂടി. തുടര്‍ന്ന് പോലീസെത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനുപിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ഇവരുടെ ആരാധകര്‍ നടത്തിയ പ്രതികരണങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. അസഭ്യമായരീതിയില്‍ പ്രതികരിച്ചതിനും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും ചിലര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News