രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുക്കണോ? വേണ്ടയോ എന്ന് ക്ഷണം ലഭിച്ച നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെ-ശശി തരൂർ

രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതിനെ രാഷ്ട്രീയ സന്ദേശമായി കണക്കാക്കും. ഒരു ഹിന്ദു ഭക്തൻ എന്ന നിലയിൽ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞ് ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്തും

Written by - Zee Malayalam News Desk | Last Updated : Dec 27, 2023, 04:38 PM IST
  • രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതിനെ രാഷ്ട്രീയ സന്ദേശമായി കണക്കാക്കും
  • ഒരു ഹിന്ദു ഭക്തൻ എന്ന നിലയിൽ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞ് ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്തും
  • കോൺഗ്രസിൽ മതവിശ്വാസത്തിന് വിലക്കില്ല. എല്ലാവർക്കും അവരവരുടെ മതത്തിൽ വിശ്വസിക്കാം
രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുക്കണോ? വേണ്ടയോ എന്ന് ക്ഷണം ലഭിച്ച നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെ-ശശി തരൂർ

പത്തനംതിട്ട: അയോധ്യയിലെ രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് ചടങ്ങിലേക്ക് ക്ഷണം ലഭിച്ച നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെ എന്ന് ശശി തരൂർ എം പി. ചടങ്ങിലേക്ക് തനിക്ക് ക്ഷണമില്ലെന്നും കോൺഗ്രസിലെ 4 ഓ 5 ഓ നേതാക്കൾക്ക് മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം പി.
    

രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതിനെ രാഷ്ട്രീയ സന്ദേശമായി കണക്കാക്കും. ഒരു ഹിന്ദു ഭക്തൻ എന്ന നിലയിൽ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞ് ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്തും. തിരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്രം സന്ദർശിക്കില്ല. കോൺഗ്രസിൽ മതവിശ്വാസത്തിന് വിലക്കില്ല. എല്ലാവർക്കും അവരവരുടെ മതത്തിൽ വിശ്വസിക്കാം. സീതാറാം യച്ചൂരിക്കും സിപിഎം നും അവരുടേതായ നിലപാടുണ്ട്. കോൺഗ്രസിൻ്റെ നിലപാട് വ്യത്യസ്ഥമാണ്. 

ക്ഷേത്ര നിർമ്മാണമല്ല ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് സർക്കാരിൻ്റെ ചുമതല. അയോധ്യ രാമക്ഷേത്രത്തിൻ്റെ ഭൂമി പൂജ മുതൽ കോടതി വിധി വരെയും ക്ഷേത്ര നിർമ്മാണവും ബി ജെ പി രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചു. ഇപ്പോൾ സമർപ്പണ ചടങ്ങും അവർ പ്രചരത്തത്തിന് ഉപയോഗിക്കുന്നു. ഈ വിഷയത്തിൽ മാധ്യമങ്ങൾ നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നത് പോലും ബി ജെ പിയുടെ പ്രചരണത്തിന് സഹായിക്കും. 
 
കോൺഗ്രസ് ഇതുവരെ പാർലമെൻ്റ് മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ല. അഥവാ തന്നെ വീണ്ടും തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയാൽ   കഴിഞ്ഞ 15 വർഷത്തെ പ്രവർത്തനം മുൻ നിർത്തി വോട്ട്  ചോതിക്കും. ബി ജെ പി തിരുവനന്തപുരത്ത് ആരെ സ്ഥാനാർത്ഥിയാക്കിയാലും ജയിക്കുമെന്ന കെ സുരേന്ദ്രൻ്റെ അവകാശവാദത്തെപ്പറ്റിയുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അത്മവിശ്വാസം വ്യക്തികൾക്ക് നല്ലതാണെന്നും ജനങ്ങൾ തീരുമാനിക്കട്ടെ എന്നും ശശി തരൂർ എം പി അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ബിജെപി ക്ക് തിരുവനന്തപുരത്ത് വലിയ പ്രതീക്ഷക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News