തിരുവനന്തപുരം: ശശി തരൂർ (Shashi Tharoor) എംപിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ (Poster). അനുയായിയെ ഡിസിസി (DCC) പ്രസിഡന്റാക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഉന്നയിച്ച് കൊണ്ടാണ് തരൂരിനെതിരെ പോസ്റ്റർ പതിച്ചത്. നിരവധി പോസ്റ്ററുകൾ തരൂരിനെ വിമർശിച്ച് കൊണ്ട് ഡിസിസി ഓഫീസിന് (DCC office) മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
'സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാർട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുക', എന്നായിരുന്നു ഒരു പോസ്റ്റർ. 'രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാതെ, മണ്ഡലത്തിൽ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാർട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?' - എന്ന് മറ്റൊരു പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.
Also Read: Sasi Taroor: ഡി.സി.സി പ്രസിഡൻറുമാരുടെ തിരഞ്ഞെടുപ്പിനെ പറ്റിയുള്ള വാർത്തകൾ അടിസ്ഥാന രഹിതം-ശശി തരൂർ
'തരൂരേ നിങ്ങൾ പിസി ചാക്കോയുടെ പിൻഗാമിയാണോയെന്നും വട്ടിയൂർക്കാവിൽ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാർട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂർ ഏറ്റെടുത്തോയെന്നുമെല്ലാം പോസ്റ്ററുകളിൽ ചോദ്യമുണ്ട്.
Also Read: Sunanda Pushkar Death Case : സുനന്ദ പുഷ്കർ കേസിൽ ഡൽഹി കോടതി ശശി തരൂരിനെ കുറ്റവിമുക്തനാക്കി
ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയിൽ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഒറ്റപ്പേരിലേക്ക് പട്ടിക ചുരുക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും (VD Satheeshan) കെപിസിസി അധ്യക്ഷൻ കെ സുധാകരനും (K Sudhakaran) കൂടിയാലോചന നടത്തുന്നത്. ഇതിന് ശേഷം ഇന്ന് തന്നെ ഡൽഹിക്ക് പോകും.
ശശി തരൂരിന്റെ നോമിനി ജിഎസ് ബാബു, കെഎസ് ശബരീനാഥൻ, ആർവി രാജേഷ്, പാലോട് രവി എന്നീ പേരുകളാണ് തിരുവനന്തപുരത്തെ പാനലിൽ ഉള്ളത്. കൊല്ലത്ത് രാജേന്ദ്രപ്രസാദ്, എംഎം നസീർ, കോട്ടയത്ത് നാട്ടകം സുരേഷ്, ജോമോൻ ഐക്കര, യൂജിൻ തോമസ്, മലപ്പുറത്ത് വിഎസ് ജോയി, ആര്യാടൻ ഷൗക്കത്ത് എന്നിവരാണുള്ളത്. ഈ നാല് ജില്ലകളിലെ പേരുകളിൽ നിന്ന് ഒറ്റപ്പേരിലേക്ക് എത്തുമ്പോൾ മറ്റ് ജില്ലകളിലെ പേരുകളിലും മാറ്റം വരാം. സാമുദായിക പരിഗണന കൂടി ഇക്കാര്യത്തിൽ പരിഗണിക്കുമെന്നാണ് വിവരം.
Also Read: ഇന്നത്തെ കൊവിഡ് അവലോകന യോഗം മാറ്റി; നാളെ യോഗം ചേർന്നേക്കും
കഴിഞ്ഞ ദിവസം കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെയും സമാനമായ ആരോപണങ്ങളുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പോസ്റ്ററിലെ ആരോപണം. ഉമ്മന്‍ ചാണ്ടി (Oommen Chandy) കോണ്‍ഗ്രസിന്റെ അന്തകനോ എന്നായിരുന്നു കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലും നഗരത്തിലുമായി പതിപ്പിച്ചിരുന്ന പോസ്റ്ററുകളില്‍ ചോദിച്ചിരുന്നത്. നാട്ടകം സുരേഷിനെയും യൂജിന്‍ തോമസിനെയുമായിരുന്നു കോട്ടയം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...