മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

നിലമ്പൂരില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് മലപ്പുറം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്‌. മാവോയിസ്റ്റുകളുടെ ആക്രമണം പ്രതിരോധിച്ചപ്പോഴാണ് രണ്ട് പേര്‍ക്ക് വെടിയേറ്റതെന്നും കളക്ടര്‍ അമിത് മീണ റിപ്പോര്‍ട്ട്‌ നല്‍കി. ശാസ്ത്രീയ തെളിവുകളുടേയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം മനസിലായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Last Updated : Feb 22, 2018, 05:04 PM IST
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് മലപ്പുറം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്‌. മാവോയിസ്റ്റുകളുടെ ആക്രമണം പ്രതിരോധിച്ചപ്പോഴാണ് രണ്ട് പേര്‍ക്ക് വെടിയേറ്റതെന്നും കളക്ടര്‍ അമിത് മീണ റിപ്പോര്‍ട്ട്‌ നല്‍കി. ശാസ്ത്രീയ തെളിവുകളുടേയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം മനസിലായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 നവംബര്‍ 24ന് മലപ്പുറം കരുളായി വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഉന്നത മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവരെ കേരളാ പൊലീസിന്‍റെ പ്രത്യേക വിഭാഗം തണ്ടര്‍ബോള്‍ട്ട് വധിച്ചിരുന്നു. കീഴടങ്ങിയ ഇവരെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്ന ആരോപണത്തിന് മറുപടി കൂടിയാണ് ഈ റിപ്പോര്‍ട്ട്‌.

Trending News