Excise raid: ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടി

Christmas New Year Special Drive: 5 ലിറ്റർ ചാരായവും 350 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് എക്സൈസ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 06:17 PM IST
  • വീട് വാടകക്ക് എടുത്താണ് പ്രതി ചാരായം വിൽപ്പന നടത്തിയത്.
  • 5 ലിറ്റർ ചാരായവും 350 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
  • സർക്കിൾ ഇൻസ്പെക്ടർ മിഥിൻ ലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Excise raid: ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടി

തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ വ്യാപക പരിശോധനയിൽ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. പിരപ്പൻകോട് പേരയത്തിൻമുകൾ എന്ന സ്ഥലത്ത് വീട് വാടകക്ക് എടുത്തു ചാരായം വിൽപ്പന നടത്തി വന്ന കല്ലിയോട് മൂന്നാനകുഴി രാജേഷിനെ 5 ലിറ്റർ ചാരായവും 350 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് അറസ്റ്റ് ചെയ്തു.

സർക്കിൾ ഇൻസ്പെക്ടർ മിഥിൻ ലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നിരവധി അബ്കാരി കേസിലെ പ്രതിയാണ് പിടിയിലായ മിഥിൻ ലാൽ. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി ആർ രഞ്ജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സജി, നജിമുദീൻ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ മുനീർ എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News