Tamil Nadu flood: പ്രളയം ദുരിതം വിതച്ച തമിഴ്നാടിന് കൈത്താങ്ങാകാൻ കേരളം; കിറ്റുകൾ ഒരുങ്ങുന്നു

Kerala to help flood-hit Tamil Nadu: സഹജീവികളെ സഹായിക്കാനുള്ള ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 03:11 PM IST
  • തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്.
  • തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിൽ മഴ ദുരിതം വിതച്ചു.
  • കനത്ത മഴയെ തുട‍‍ർന്ന് റെയിൽ ​ഗതാ​ഗതം ഉൾപ്പെടെ താറുമാറായിരുന്നു.
Tamil Nadu flood: പ്രളയം ദുരിതം വിതച്ച തമിഴ്നാടിന് കൈത്താങ്ങാകാൻ കേരളം; കിറ്റുകൾ ഒരുങ്ങുന്നു

തിരുവനന്തപുരം: പ്രളയം പ്രതിസന്ധി സൃഷ്ടിച്ച തമിഴ്നാടിന് സഹായം നൽകാനൊരുങ്ങി കേരളം. പ്രളയബാധിതർക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളായി സഹായം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തമിഴ്‌നാടിന്  സഹായം.

തമിഴ്നാട്ടിലെ പ്രളയബാധിതരെ കഴിയാവുന്ന സഹായം നൽകി ചേർത്തുപിടിക്കാൻ കേരളം തയ്യാറാവുകയാണ്. ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളായി  സഹായം നൽകുവാനാണ് ഉദ്ദേശിക്കുന്നത്.

ALSO READ: ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പൽ; സന്നദ്ധത അറിയിച്ച് പ്രമുഖ കമ്പനി

വെള്ള അരി - 5 കിലോ, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി എന്നിവ ഒരു കിലോവീതം, റവ - 500 ഗ്രാം, മുളക് പൊടി - 300 ഗ്രാം, സാമ്പാർ പൊടി - 200 ഗ്രാം, മഞ്ഞൾ പൊടി, രസം പൊടി, ചായപ്പൊടി എന്നിവ 100 ഗ്രാം വീതം, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ലുങ്കി, നൈറ്റി, തോർത്ത് എന്നിവ ഒന്ന് വീതം, ടൂത്ത് ബ്രഷ് - 4,  സൂര്യകാന്തി എണ്ണ - 1 ലിറ്റർ എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തുന്ന വസ്തുക്കൾ. ഇവ കിറ്റ് ആയി ലഭ്യമാക്കുന്നതാണ് സഹായം വേഗം എത്തിക്കുവാൻ ഉചിതം എന്നാണ് കാണുന്നത്. 

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന് എതിർവശമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസിൽ ഇവ ശേഖരിക്കുന്നുണ്ട്. സഹജീവികളെ സഹായിക്കാനുള്ള ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണം എന്നഭ്യർത്ഥിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News