സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുൻപ് ഉപയോഗിച്ചിരുന്ന റോൾസ് റോയസ് ഫാന്റം (Rolls-Royce Phantom) സ്വന്തമാക്കാൻ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ (Boby Chemmanur) രംഗത്ത്. ട്രംപ് പ്രസിഡന്റായി ചുമതലയേൽക്കും വരെ ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റമാണ് ലേലത്തിൽ സ്വന്തമാക്കാൻ ബോബി ചെമ്മണ്ണൂർ ഒരുങ്ങുന്നത്.
ഇക്കാര്യം ബോബി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ (Social Media) പുറത്തുവിട്ടത്. ട്രംപിൻന്റെ റോൾസ് റോയസ് മെകം ഓക്ഷൻസ് (Mecum Auctions) എന്ന അമേരിക്കൻ ലേല വെബ്സൈറ്റിലാണു വിൽക്കാൻ വച്ചിരിക്കുന്നത്.
ആഡംബരത്തിന്റെ രാജാവായ ഈ ഫാന്റത്തിന് മൂന്നു മുതൽ നാലു ലക്ഷം ഡോളർ ( 2.20 മുതൽ 2.90 കോടി രൂപ) വരെയാണ് വില പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് ആകുന്നതുവരെ കാർ ഉപയോഗിച്ചിരുന്നെങ്കിലും ഈ കാറിന്റെ ഉടമസ്ഥൻ നിലവിൽ ട്രംപ് (Donald Trump) അല്ല.
Also Read: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു
ആഡംബരത്തിന്റെ അവസാനവാക്കായ ഈ കാർ 91,249 കിലോമീറ്റർ ഓടിയിട്ടുണ്ട്. തിയേറ്റർ, സ്റ്റാർ ലൈറ്റ് ഹെഡ്ലൈനർ, ഇലക്ട്രോണിക് കർട്ടൻ എന്നിവയാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്. 2010 ൽ റോൾസ് റോയസ് 537 ഫാന്റം കാറുകളാണ് (Rolls Royce Phantom) ആകെ നിർമ്മിച്ചിട്ടുള്ളത്.
റോൾസ് റോയ്സ് നൽകിയ ഓണേഴ്സ് മാനുവലിൽ ട്രംപിന്റെ ഓട്ടോഗ്രാഫുണ്ട്. "I loved this car, it is great! Best of luck" എന്നാണ് ട്രംപ് അതിൽ കുറിച്ചിരിക്കുന്നത്.
6.75 ലിറ്റർ, വി 12 എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. 453 ബി എച്ച് പിയോളം കരുത്താണ് ഈ എഞ്ചിൻ സൃഷ്ടിക്കുന്നത്. ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ മോഡാണ് വാഹനത്തിന്. കൂടാതെ മികച്ച സുരക്ഷ ഉറപ്പാക്കാൻ മുൻ സീറ്റ് യാത്രാക്കാർക്ക് പുറമെ സൈഡ് എയർ ബാഗുകളും കർട്ടൻ എയർബാഗുകളും കാറിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.